ക്ലാസ് മേറ്റ്‌സ് എന്ന സിനിമയില്‍ റസിയയായി എത്തി മലയാളത്തിന്റെ മനംകവര്‍ന്ന നായിക രാധിക വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. അഭില്‍ കൃഷ്ണയാണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം ദുബായില്‍ താമസമാക്കിയ രാധിക ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ച് തുറന്നു പറയുന്നു.
” അഭി എല്ലാത്തിലും നല്ല സപ്പോര്‍ട്ടീവാണ്. എനിക്ക് ദേഷ്യം വന്നാലും അഭിക്ക് ദേഷ്യം വരത്തില്ല. എല്ലാത്തിനും കൂടെ കൂടും. എന്ത് കുരുത്തക്കേടിനും ആള്‍ ഒപ്പം കൂടും. കല്യാണത്തിന് ശേഷം അഭി അടുത്ത സുഹൃത്തായി മാറുകയായിരുന്നു.” എന്നാല്‍ വിവാഹ ശേഷം പാചകം കാര്യമായിട്ടൊന്നും അറിയുമായിരുന്നില്ലെന്നാണ് രാധിക പറയുന്നത്.
”പാചകത്തെക്കുറിച്ച് അവന് വല്ലതും വെച്ച് കൊടുക്കുന്നുണ്ടോയെന്നായിരുന്നു അമ്മ ചോദിച്ചത്. അഭിക്ക് രാവിലെ പോവണം. ആദ്യമൊക്കെ ബ്രേക്ക് ഫാസ്റ്റ് വേണോയെന്ന് ചോദിച്ച് ഉണ്ടാക്കിക്കൊടുക്കുമായിരുന്നു. അഭീ, ദോശമാവ് അവിടെയുണ്ടേ എന്നായി പിന്നീട്. പുള്ളി ഒന്നും പറയില്ല. ഇതെല്ലാം കഴിഞ്ഞ് കുറേ മണിക്കൂറുകള്‍ കഴിഞ്ഞാണ് ഞാന്‍ വിളിച്ച് നീ ഓഫീസിലെത്തിയോ എന്ന് ചോദിക്കും. അങ്ങനെയൊരു അവസ്ഥയായിരുന്നു. അഭിയുടെ അച്ഛനും അമ്മയ്ക്കുമൊക്കെ ഇതറിയാം. അഭിയുടെ ഇഷ്ട ഭക്ഷണം ചിക്കന്‍ ബിരിയാണിയാണ്. അതുണ്ടാക്കാന്‍ പഠിച്ചുവെന്നും” താരം പറയുന്നു.
വിവാഹം കഴിഞ്ഞ് 4 വര്‍ഷമായി. വിശേഷം ഒന്നുമില്ലേ എന്ന ചോദ്യം ഒരുപാട് തവണ കേട്ടു. നാട്ടിലെത്തുമ്ബോള്‍ കൂടുതല്‍ കേള്‍ക്കുന്നത് ഇതേക്കുറിച്ചാണ്. കല്യാണം കഴിഞ്ഞ് സെക്കന്‍ഡ് ഡേ ചോദിക്കുന്ന കാര്യമാണെന്നും താരം പറയുന്നു.
പിറന്നാളാശംസ അറിയിക്കാനായി സുരേഷേട്ടനെ വിളിച്ചിരുന്നു. എന്താടീ വിശേഷമൊന്നും ആയില്ലേയെന്ന് അദ്ദേഹവും ചോദിച്ചിരുന്നു. പ്ലീസ് അമ്മായിമ്മയ്ക്ക് പഠിക്കല്ലേയെന്ന് പറയുകയായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു
Post Your Comments