ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരണത്തിലൂടെ നന്മയിൽ കുതിർന്ന ഒരു സാധാരണക്കാരന്‍റെ കഥ പറയുന്ന ഹ്രസ്വ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നു.
സാധാരണ ജനങ്ങളുടെ പ്രതിനിധിയായ ലോട്ടറി വിൽപ്പനക്കാരൻ. മകൻ പറഞ്ഞ ആഗ്രഹം നടത്തിക്കൊടുക്കാനുള്ള നെട്ടോട്ടത്തിൽ അദ്ദേഹം പണത്തേക്കാൾ മുറുകെപ്പിടിക്കുന്ന ഒന്നുണ്ട്; രാജ്യസ്നേഹം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരണത്തിലൂടെ നന്മയിൽ കുതിർന്ന ഒരു സാധാരണക്കാരന്‍റെ കഥ പറയുന്ന ഹ്രസ്വ ചിത്രം ‘ഒരു ഇന്ത്യന്‍ പ്രതികാരം’ ശ്രദ്ധേയമാവുന്നു. ഹനീഫ് കലാഭവൻ ആണ് മുഖ്യവേഷം ചെയ്തിരിക്കുന്നത്.
ചൈനീസ് ഉത്പന്നങ്ങളും ടിക്ക് ടോക്ക് പോലുള്ള ചൈനീസ് ആപ്പുകളും നിരോധിച്ചു രാജ്യം ശക്തമായി പ്രതിരോധം തീർക്കുകയാണ്. ഈ ഒരു ഏറ്റുമുട്ടലില്‍ ഓരോരുത്തര്‍ക്കും എന്ത് ചെയ്യാന്‍ പറ്റും എന്ന് ഏറ്റവും ലളിതമായി കാണിച്ചു തരികയാണ് ‘ഇന്ത്യന്‍ പ്രതികാരം’ എന്ന ഈ ഷോര്‍ട്ട്ഫിലിം.
മഹേഷ് ശര്‍മ്മ കഥയെഴുതി സംവിധാനം ചെയ്ത് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ഹനീഫ് കലാഭവന്‍, മാസ്റ്റര്‍ അമര്‍നാഥ് എസ്. എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം റിലീസ് ചെയ്തത് മമ്മൂട്ടി.
Post Your Comments