GeneralLatest NewsMollywood

സഹോദരന്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്ബോള്‍ പോലും അവളെ കാണാന്‍ എത്തി, എന്നിട്ടും അവള്‍ എന്നെ ചതിച്ചു!! അവളെ ആരും പോസ്റ്റില്‍ പോയി ചീത്ത വിളിക്കരുത്; നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ക്കെതിരെ കാമുകന്‍ ജെവിന്‍!

താന്‍ ചതിച്ചു എന്നാണ് ദിയ എല്ലാവരോടും പറയുന്നത്. എന്നാല്‍ അത് ശരിയല്ല. ദിയയെ വിവാഹം കഴിക്കണം എന്ന അഗ്രഹത്തോടെ ആണ് സ്നേഹിച്ചത്.

സീരിയല്‍ സിനിമ രംഗത്തു സജീവമായ നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയ്ക്കെതിരെ ആരോപണവുമായി കാമുകന്‍ ജെവിന്‍. തിരുവനന്തപുരം സ്വദേശിയും വിദേശത്ത് ജോലി ചെയ്യുകയും ചെയ്യുന്ന ജെവിന്‍ എന്ന യുവാവുമായി ദിയ പ്രണയത്തിലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രണയം ആരാധകര്‍ക്കും പരിചിതമാണ്. എന്നാല്‍ തങ്ങളുടെ പ്രണയം തകര്‍ന്നു എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ജെവിന്‍. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് തങ്ങളുടെ പ്രണയത്തിനു എന്താണ് സംഭവിച്ചത് എന്ന് ജെവിന്റെ വെളിപ്പെടുത്തല്‍.

തന്റെ സ്വകാര്യ ജീവിതം ഇന്‍സ്റ്റയില്‍ പങ്കു വെക്കുന്നത് ചീപ്പാണ് എന്ന് അറിയാം. പക്ഷെ ഇത് ചെയ്തേ പറ്റുള്ളൂ എന്ന അവസ്ഥയിലാണ് ഇത് വെളിപ്പെടുത്തുന്നതെന്നു ജെവിന്‍ പറയുന്നു. ”താന്‍ ചതിച്ചു എന്നാണ് ദിയ എല്ലാവരോടും പറയുന്നത്. എന്നാല്‍ അത് ശരിയല്ല. ദിയയെ വിവാഹം കഴിക്കണം എന്ന അഗ്രഹത്തോടെ ആണ് സ്നേഹിച്ചത്. പക്ഷെ എനിക്ക് അറിയില്ലായിരുന്നു. അവള്‍ക്ക് അവളുടെ പഴയ ബോയി ഫ്രണ്ടിനെ കിട്ടാന്‍ വേണ്ടി ഉള്ള കരുവാക്കുക ആയിരുന്നു എന്ന്. അയാളെ അസൂയപ്പെടുത്തുക അതിന് വേണ്ടി ആണ് ഞാനും ആയി ഉള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്. അവള്‍ക്കൊപ്പം ചിത്രങ്ങള്‍ ഇടാനും മറ്റും നിരന്തരം അവള്‍ എന്നെ നിര്‍ബന്ധിച്ചിരുന്നു.

ഞാന്‍ അവളില്‍ നിന്നും അകന്നു എന്ന് തോന്നിയപ്പോള്‍ അവള്‍ അടുക്കാന്‍ നോക്കി. ഞങ്ങള്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങി. എന്നാല്‍ എനിക്ക് തിരക്കേറി വരുക ആയിരുന്നു. വീക്കെന്‍ഡ് പോലും ജോലി ഉള്ളതായി മാറി. അതോടെ അവള്‍ എന്നില്‍ നിന്നും മാറി പഴയ കാമുകന്റെ ശ്രദ്ധ ക്ഷണിച്ചു തുടങ്ങി. ഒരു കാര്യം നിങ്ങള്‍ മനസിലാക്കണം അവസാനം ഞാന്‍ ഇന്ത്യയില്‍ വന്നപ്പോള്‍ അവള്‍ക്ക് ഒരു സര്‍പ്രൈസ് സമ്മാനവും ഏറെ ഇഷ്ടമുള്ള ചോക്കോലെറ്റും സമ്മാനിച്ചിരുന്നു.

ഒരു മണിക്കൂറോളം ആണ് ഡ്രൈവ് ചെയ്തു അവളെ കാണാന്‍ ആയി ഒരു റിസോര്‍ട്ടില്‍ എത്തിയത്. സഹോദരന്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്ബോള്‍ ആയിരുന്നു. എന്നിട്ടും അവള്‍ എന്നെ ചതിച്ചു. എന്നിട്ടും അവള്‍ മനസിലാക്കിയില്ല എനിക്ക് അവള്‍ തനിക്ക് പ്രിയപ്പെട്ടത് ആണെന്ന്. അവള്‍ക്ക് കുറച്ചു കാലത്തേക്ക് മതി ഒരാള്‍. സോഷ്യല്‍ മീഡിയയില്‍ ജീവിക്കുന്നവര്‍ക്ക് അവരുടെ ഇമേജ് സംരക്ഷിച്ചേ പറ്റൂ..അതിനു വേണ്ടി അവര്‍ എന്തും ചെയ്യും. എന്നാല്‍ അവര്‍ എന്നെ അതിലേക്ക് വലിച്ചിഴക്കരുത്.

ദിയ വലിയ കുഴികളില്‍ വീഴാതെ ഇരിക്കട്ടെ.. ഞാന്‍ ജീവിതത്തിലേക്ക് ഇനിയും മുന്നോട്ട് പോകും. എനിക്ക് എന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഉണ്ട്. തുടര്‍ന്ന് തങ്ങള്‍ മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്റിംഗില്‍ ആണ് പിരിഞ്ഞത്. അവള്‍ക്ക് 22 വയസ്സ് മാത്രം ആണ് പ്രായം ഉള്ളത് എന്നും അവളെ ആരും പോസ്റ്റില്‍ പോയി ചീത്ത വിളിക്കരുത്. ” ജെവിന്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button