തെന്നിന്ത്യന്‍ സിനിമയിലെ പ്രിയതാരമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗവേദനയില്‍ നിന്നും കുടുംബം ഇതവരെ മുക്തരായിട്ടില്ല. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു 39കാരനായ ചിരു വിടവാങ്ങിയത്. രണ്ടാം വിവാഹ വാര്‍ഷികവും കുഞ്ഞതിഥിയുടെ വരവുമെല്ലാമായി സന്തോഷത്തില്‍ കഴിയവേയാണ് ചീരുവിന്റെ അപ്രതീക്ഷിത വിയോഗം. എന്നാല്‍ ചേട്ടന്റെ വിയോഗത്തിന് പിന്നാലെയായാണ് സഹോദരന് ധ്രുവ സര്‍ജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിഷാദ രോഗത്തെത്തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയിലേക്ക് പോയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഇപ്പോള്‍ താനും ഭാര്യയും ആശുപത്രിയിലാണെന്നും കൊവിഡ് 19 റിസല്‍ട്ട് പോസിറ്റീവാണെന്നും പറഞ്ഞ് എത്തിയിരിക്കുകയാണ് ധ്രുവ സര്‍ജ
തനിക്കും ഭാര്യയ്ക്കും കൊവിഡ് 19 ടെസ്റ്റ് നടത്തിയെന്നും റിസല്‍ട്ട് പോസിറ്റീവാണെന്നും പറഞ്ഞ ധ്രുവ സര്‍ജ എല്ലാം ഭേദമായി വൈകാതെ തന്നെ തങ്ങള്‍ തിരിച്ചെത്തുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഞങ്ങളുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ ടെസ്റ്റ് നടത്തണമെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ധ്രുവ സര്‍ജ പറയുന്നു.
Post Your Comments