അടുത്തിടെ എല്ലാ കര്‍ഷകര്‍ക്കും ആദരസൂചകമായി എന്ന അടിക്കുറിപ്പോടെ നടന്‍ സല്‍മാന്‍ ഖാന്‍ പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മേലാസകലം ചെളി പുരണ്ട രീതിയിലുള്ള ചിത്രം ഇപ്പോള്‍ സല്‍മാനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. നിരവധി ട്രോളുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
മുഖത്തും കാലിലിലും കൈയ്യിലുമൊക്കെ ചെളി തേച്ചു പിടിച്ചപ്പോള്‍ കൈ മറന്നു പോയല്ലോ എന്നാണ് ഒരു കമന്റ്. ചെളി പുരളാത്ത കൈകളുടെ സ്‌ക്രീന്‍ ഷോട്ടും പങ്കുവച്ചിട്ടുണ്ട്. ബാക്കിയെല്ലായിടത്തും ഡ്രൈവര്‍ വന്ന് ചെളി തേച്ചും കൈ മറന്നു അല്ലേയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
ഇത് മഡ് തെറാപ്പി ചെയ്തതല്ലേ, ഇത്തരം പ്രഹസനങ്ങള്‍ നിര്‍ത്തിക്കൂടെ, കോള്‍ഡ് കോഫി ഉണ്ടാക്കുമ്പോള്‍ ശരിയായി അടച്ചില്ലെങ്കില്‍ ഇങ്ങനെ സംഭവിക്കും, കുറച്ച് അഭിനയം സിനിമയ്ക്ക് വേണ്ടി ബാക്കി വയ്ക്കൂ എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.
Leave a Comment