GeneralLatest NewsMollywood

അച്ഛന്‍ നന്നായിട്ടുണ്ട്, അച്ഛന്റെ കൂടെയുള്ള ആ ചേച്ചിക്ക് അമ്മയുടെ ഛായയുണ്ടല്ലോ!! മഴയിലെ തന്നെകണ്ട് മകന്‍ പറഞ്ഞതിനെക്കുറിച്ച് സംയുക്ത വര്‍മ്മ

അതൊക്കെ ഭഗവാന്‍ നിശ്ചയിക്കും, ഭാവിയില്‍ ആരാകണം എന്നൊക്കെ ഇപ്പോഴേ പ്ലാന്‍ ചെയ്തിട്ടില്ല. അവന് അഭിനയിക്കാന്‍ താല്‍പര്യമെങ്കില്‍ ആ വഴി തിരഞ്ഞെടുക്കട്ടെ

മലയാളത്തിലെ പ്രിയപ്പെട്ട താരദമ്ബതികളാണ് സംയുക്ത വര്‍മ്മയും ബിജു മേനോനും. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ട് നില്ക്കുന്ന നടി സംയുക്ത തന്റെ മകന്‍ ദഷിനെക്കുറിച്ച് തുറന്നു പറയുന്നു.

ദക്ഷ് ധാര്‍മിക് എന്നാണ് മകന്റെ പേര്. ദക്ഷ് എന്നത് താനാണ് തെരഞ്ഞെടുത്തതെന്നും ധര്‍മിക് എന്നുള്ളത് ബിജുവേട്ടന്‍ സെലക്‌ട് ചെയ്തതാണെന്നും സംയുക്ത പറയുന്നു. ”താന്‍ ഒരു നടിയായിരുന്നു എന്നത് അവന് കേട്ടറിവേ ഉള്ളൂ. അവനെ സംബന്ധിച്ച്‌ അച്ഛനാണ് സിനിമാതാരം. മഴയില്‍ ഞങ്ങളൊരുമിച്ചഭിനയിച്ച ഗാനം കണ്ടപ്പോള്‍ അച്ഛന്‍ നന്നായിട്ടുണ്ട്, അച്ഛന്റെ കൂടെയുള്ള ആ ചേച്ചിക്ക് അമ്മയുടെ ഛായയുണ്ടല്ലോ എന്നാണ് അവന്‍ ചോദിച്ചത്. ”

കൊഞ്ചിക്കുകയും ലാളിക്കുകയുമൊക്കെ ചെയ്യുമെങ്കിലും ശബ്ദമുയര്‍ത്തേണ്ടിടത്ത് ശബ്ദമുയര്‍ത്തി തന്നെയാണ് മകനെ വളര്‍ത്തുന്നത്. ദക്ഷ് അത്ര പഠിപ്പിസ്റ്റല്ല, പക്ഷേ ഉഴപ്പനൊന്നുമല്ല, നന്നായി ചിത്രങ്ങളൊക്കെ വരയ്ക്കും. ഭാവിയില്‍ സിനിമയില്‍ അഭിനയിക്കുമോ എന്നൊക്കെ ചോദിക്കാറുണ്ട്. അതൊക്കെ ഭഗവാന്‍ നിശ്ചയിക്കും, ഭാവിയില്‍ ആരാകണം എന്നൊക്കെ ഇപ്പോഴേ പ്ലാന്‍ ചെയ്തിട്ടില്ല. അവന് അഭിനയിക്കാന്‍ താല്‍പര്യമെങ്കില്‍ ആ വഴി തിരഞ്ഞെടുക്കട്ടെയെന്നും വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button