വമ്പൻ ഹിറ്റായ 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം തുടങ്ങിയ സിനിമകളിലൂടെയാണ് നിവിന്‍ പോളി മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. നടന്റെ ചിത്രങ്ങള്‍ക്ക് കേരളത്തിലെന്ന പോലെ മറ്റ് സംസ്ഥാനങ്ങളിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
എന്നാൽ ആക്ഷന്‍ ഹീറോ എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി നിര്‍മ്മാതാവായും തുടക്കമിട്ടത്. മലയാളികളുടെ ഇഷ്ടതാരം സിനിമയിലെത്തിയിട്ട് പത്ത് വര്‍ഷം തികയുകയാണ്.
എന്നാൽ ഇപ്പോഴിതാ അഭിനയരംഗത്തെ തന്റെ ദൗർബല്യത്തെയും കരുത്തിനെയും കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നിവിൻ. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചിലപ്പോൾ കംഫർട്ടബിളായുള്ള ടീമിനൊപ്പം വർക് ചെയ്യുമ്പോൾ നല്ല പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അതു പ്രേക്ഷകർ സ്വീകരിച്ചിട്ടുമുണ്ട്. അതു കൂടുതൽ ഹ്യൂമർ പ്രാധാന്യമുള്ള സിനിമകളാണ്. അപ്പോൾ അതാകാം, എന്റെ കരുത്ത്. ദൗർബല്യങ്ങൾ എല്ലാവർക്കുമുണ്ട്, എനിക്കും. ചിലരൊക്കെ അഭിനയത്തിനിടയിലും ഡബ്ബിങ്ങിലും മനോഹരമായി ശബ്ദം ഉപയോഗിക്കുന്നതു കാണുമ്പോൾ വോയ്സ് മോഡുലേഷൻ കുറച്ചുകൂടി ഭംഗിയാക്കണമെന്ന് ആഗ്രഹിക്കാറുണ്ടെന്നും നിവിൻ പോളി പറഞ്ഞു.
Post Your Comments