തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് പിടിയിലായതോടെ വെട്ടിലായി സംഗീത സംവിധായകന് കൈലാസ് മേനോന്. ഹോട്ടലിന്റെ പേരിന് തന്റെ സ്റ്റുഡിയോയുടെ പേരുമായി സാമ്യമുള്ളതിനാല്‍ അതുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണകള്‍ ഉണ്ടായെന്നും സുഹൃത്തുക്കള്‍ പലരും ഇതിനെക്കുറിച്ച് മെസ്സേജ് അയക്കുന്നതിനെക്കുറിച്ചും പങ്കുവച്ചിരിക്കുകയാണ് കൈലാസ് മേനോന്.
ബെംഗലുരുവിലെ ഒക്ടേവ് സ്റ്റുഡിയോ ഹോട്ടലില്‍ നിന്നാണ് സ്വപ്നയെ പിടികൂടിയത്. ഒക്ടേവ്സ് എന്നാണ് കൈലാസിന്റെ സ്റ്റുഡിയോയുടെ പേര്. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. രണ്ടും രണ്ടാണെന്നാണ് കൈലാസ് മേനോന് കുറിയ്ക്കുന്നത്.
‘സത്യമായും എന്റെ ഗര്‍ഭം ഇങ്ങനല്ലാ ‘ഇത് നിന്റെ സ്റ്റുഡിയോ അല്ലേടാ കള്ളാ’ എന്ന് പറഞ്ഞു മെസ്സേജ് അയക്കുന്ന സൂര്ത്തുക്കള് മുദ്ര ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു. ഇത് ‘ഇത് ഒക്ടേവ് സ്റ്റുഡിയോ ഹോട്ടല്‍’.ഞമ്മടത് ‘ഒക്ടേവ്സ് സ്റ്റുഡിയോ’. അന്നേ എന്റെ പാര്‍ട്ണര്‍ പറഞ്ഞതാ വല്ല ‘നാദതരംഗിണി’, ‘ശബ്ദസാഗരം’ പോലത്തെ പേര് ഇടാമെന്നു. കേട്ടില്ല’. – കൈലാസ് മേനോന് കുറിച്ചു.
‘കൈലാസ കലാനിലയം എന്നോ മറ്റോ പേരിട്ടാല്‍ പോരായിരുന്നോ’ എന്നും നിങ്ങളറിയാതെ നിങ്ങള്‍ ‘അധോലോകമായി’ മാറി’ എന്നുമുള്ള കമന്റുകളാണ് കൈലാസ് മേനോന്റെ കുറിപ്പിന് താഴെ നിറയുന്നത്.
Post Your Comments