GeneralLatest NewsMollywood

അഴകു വടിച്ച് കലത്തിലിട്ടാൽ ചോറാകുകേല മകാളേ. തൊലി കറുപ്പാണെങ്കിൽ എന്താ..!! ചിലര് ചാളമേരി പോണ്, എന്ന് ആക്കി പറയും, അവർക്കൊക്കെ പറ്റിയാൽ രണ്ടെണ്ണം കൊടുത്തിട്ടും പോരും; മോളി കണ്ണമാലി പറയുന്നു

എത്ര പഷ്ണി കെടന്നാലും രാവിലെ എഴുന്നേറ്റ് എണ്ണ തേച്ചു കുളിക്കും. കണ്ണെഴുതി പൊട്ടു തൊട്ട് സ്ൈറ്റലിൽ നടക്കും

ചാള മേരി എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് മോളി കണ്ണമാലി. ചവിട്ടുനാടക കലാകാരി കൂടിയായ മോളിയുടെ പുതിയ മേക്കൊവര്‍ ശ്രദ്ധ നേടിയിരുന്നു. കറുപ്പാണ്, അഴകില്ല എന്നു പരിഹസിക്കേണ്ട കാര്യമില്ല. വലിയ അഴകുണ്ടെന്നു പറയുന്ന ആൾക്കാർക്ക് ചെയ്യാമ്പറ്റാത്ത കഴിവുകളുണ്ട്. അഴകു വടിച്ച് കലത്തിലിട്ടാൽ ചോറാകുകേല മകാളേ. തൊലി കറുപ്പാണെങ്കിൽ എന്താ… നമ്മുടെ ഉള്ള് വെളുത്തതാണ്, ഹൃദയം വെടിപ്പുള്ളതാണ്- താരം പറയുന്നു

”സീരിയലിലും സിനിമയിലുമൊക്കെ വന്നേപ്പിന്നെ ഒരുപാട് പേര് അറിഞ്ഞുതുടങ്ങി. ഉദ്ഘാടനത്തിനു പോകുമ്പോഴോ ഗസ്റ്റ് ആയിട്ടു ചെല്ലുമ്പോഴോ ചാളമേരി വരുന്നൊരു പറച്ചിലുണ്ട്. അത് എന്റെ കഥാപാത്രത്തെ ആളുകൾ സ്വീകരിച്ചതുകൊണ്ടല്ലേ? ചിലര് ചാളമേരി പോണ്, എന്ന് ആക്കി പറയും. അവർക്കൊക്കെ തക്ക മറുപടി ഞാൻ കൊടുത്തിട്ടുണ്ട്. പറ്റിയാൽ രണ്ടെണ്ണം കൊടുത്തിട്ടും പോരും. ഒടേ തമ്പുരാനൊരാള് മോളിലൊണ്ട്. അതോണ്ട് ഞാൻ പോണവഴിക്ക് എനിക്ക് ഒരു ഭയോമില്ല. അഴകു മാത്രം പോര കറുത്തതാണെന്നോ സൗന്ദര്യം പോരെന്നോ പണ്ടും തോന്നീട്ടില്ല, ഇന്നും തോന്നീട്ടില്ല. 10 വയസ്സു മുതല് ഞാൻ കലാകാരിയാണ്. ‘‘ മോളി, അങ്ങാട്ട് മാറിനിൽക്ക്’’ എന്നു പറയുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ചെറുപ്പത്തിലൊക്കെ എത്ര പഷ്ണി കെടന്നാലും രാവിലെ എഴുന്നേറ്റ് എണ്ണ തേച്ചു കുളിക്കും. കണ്ണെഴുതി പൊട്ടു തൊട്ട് സ്ൈറ്റലിൽ നടക്കും. ഇതേവരെ ഫേഷ്യൽ ചെയ്യിക്കാനൊന്നും പോയിട്ടില്ല. മേക്കപ്പിട്ടു പുറത്തിറങ്ങുന്ന സ്വഭാവമൊന്നും മോളിചേച്ചിക്കില്ലകേട്ടോ… ” സ്വത സിദ്ധമായ ഭാഷാ ശൈലിയില്‍ മോളി പറയുന്നു.

”നമുക്ക് ഈശ്വരൻ തന്നൊരഴക് ഉണ്ട്. പിന്നെ, വലിയ അഴകുണ്ടെന്നു പറയുന്ന ആൾക്കാർക്ക് ചെയ്യാമ്പറ്റാത്ത കഴിവുകളുണ്ട്. അഴകു വടിച്ച് കലത്തിലിട്ടാൽ ചോറാകുകേല മകാളേ. തൊലി കറുപ്പാണെങ്കിൽ എന്താ… നമ്മുടെ ഉള്ള് വെളുത്തതാണ്, ഹൃദയം വെടിപ്പുള്ളതാണ് . ഏത് അറബിക്കടലിൽ കൊണ്ടെ ഇട്ടെന്നാലും അവിടുന്ന് പിടിച്ചു കയറാനുള്ള പിടിവള്ളി ദൈവം തന്നിരിക്കും.” താരം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button