കാർപ്രേമികളുടെ പ്രിയ ബ്രാൻഡുകളിൽ ഒന്നാണ് മിനി കൂപ്പര്‍. അറുപതു വർഷ എംബ്ലവും പ്രത്യേക സവിശേഷതകളുമായി എത്തുന്ന മിനി കൂപ്പറിന്റെ പ്രത്യേക പതിപ്പ് സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്.
ലോകത്ത് 3000 സ്പെഷ്യൽ എഡിഷനുകളാണ് പുറത്തിറങ്ങുന്നത്. അതിൽ 20 എണ്ണമാണ് ഇന്ത്യയ്ക്കായി അനുവദിച്ചത്, കേരളത്തിന് ലഭിച്ചത് 4 എണ്ണം. അവയില്‍ ഒന്നാണ് ചാക്കോച്ചന് സ്വന്തമാക്കിയത്. കൂപ്പര്‍ എസിന്റെ മൂന്ന് ഡോര്‍ വകഭേദമാണ് സ്പെഷ്യല്‍ എഡിഷന് ആയിരിക്കുന്നത്.
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാൻ 6.7 സെക്കന്റുകൾ മാത്രം മതി ഈ വാഹനത്തിന്. ഏകദേശം 40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
Post Your Comments