സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലെയും സൂപ്പര്‍ താരങ്ങളായി മാറുമ്പോള്‍ തന്നിലെ രാഷ്ടീയ കാഴ്ചപാടിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടന് ജയറാം. എന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവോ അന്ന് സിനിമ വേണ്ടന്ന് വയ്ക്കണം എന്ന അഭിപ്രായക്കാരനാണ് താനെന്നും ജയറാം മനസ്സ് തുറക്കുന്നു. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന ഒരു മാനസികാവസ്ഥയില്‍ അല്ല താനെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ജയറാം വ്യക്തമാക്കുന്നു.
“രാഷ്ട്രീയം വലിയ ചുമതലയാണ്. സിനിമയില്‍ അഭിനയിച്ചത് കൊണ്ട് നാളെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയേക്കാം എന്ന ചിന്തയില്ല. എന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവോ അന്ന് സിനിമ വേണ്ടന്ന് വയ്ക്കണം. സിനിമയില്‍ അഭിനയിച്ചിട്ടു പൈസയും വാങ്ങി വീട്ടിലേക്ക് പോകുന്ന രീതിയല്ല രാഷ്ട്രീയം. ജനങ്ങളുടെ ആളായിട്ട് അവര്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കാനുള്ള കഴിവ് വേണം. എന്റെ മനസ്സിലെ രാഷ്ട്രീയ കാഴ്ചപാട് അതാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള ഒരു മാനസിക തയ്യാറെടുപ്പ് ഇപ്പോള്‍ എന്നില്‍ ഇല്ല. രാഷ്ട്രീയത്തില്‍ എപ്പോള്‍ ഇറങ്ങണമെന്ന് തോന്നുന്നുവോ അന്ന് ഞാന്‍ സിനിമ സ്റ്റോപ് ചെയ്തിട്ടെ ഈ മേഖലയിലേക്ക് വരികയുള്ളൂ”. തന്നിലെ രാഷ്ട്രീയ കാഴ്ചപാട് പങ്കുവച്ചുകൊണ്ട് ജയറാം പറയുന്നു.
Post Your Comments