തന്റെ സ്വന്തം വീട്ടില്‍ മാസ്ക്ക് ധരിച്ച് വര്‍ക്കൗട്ട് ചെയ്ത് നടന് ഇഷാന് ഖട്ടര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ വൈറലായതോടെ ഇതിന് പിന്നിലെ കാരണം വ്യക്തമാക്കിയും ഇഷാന് രംഗത്തെത്തി. ഇത് കോവിഡ് കാലത്ത് നല്കിയ ജാഗ്രതാ സന്ദേശമല്ല. മാസ്ക്ക് ധരിച്ചതിന് പിന്നില്‍ മറ്റൊരു രഹസ്യമുണ്ട്.
അതിന്റെ കാരണവും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഇഷാന് ഖട്ടര്‍ പങ്കുവച്ചു. ”മാസ്ക്ക് ധരിച്ചതില്‍ കളിയാക്കിയവര്‍ക്കും നിങ്ങളുടെ ആശങ്കകള്‍ക്കും നന്ദി. ലിവിങ് റൂമില്‍ നിറയെ പൊടിയാണ് മാസ്ക്ക് ധരിച്ചത് വര്‍ക്കൗട്ടിനിടെ തുമ്മല്‍ ഒഴിവാക്കാനാണ്. മുംബൈയിലെ ചെറിയ അപ്പാര്‍ട്ട്മെന്റില്‍ നിങ്ങള്‍ ഒരു സ്ക്വാറ്റ് സ്റ്റാന്‍ഡ് കൊണ്ടുവരികയാണെങ്കില്‍ അതാണ് സംഭവിക്കുക. സുരക്ഷിതരായിരിക്കൂ” എന്നാണ് ഇഷാന് കുറിച്ചത്.
സൂപ്പർ നായിക ജാന്‍വി കപൂര്‍ നായികയായ ‘ധടക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഇഷാന്. ‘സ്യൂട്ടബിള്‍ ബോയ്’ എന്ന വെബ് സീരിസാണ് ഇഷാന്റെതായി പുറത്തിറങ്ങുന്നത്. താന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഏറ്റവും രസകരമായി തോന്നിയെന്നും പ്രേക്ഷകര്‍ ഇത് കാണാന്‍ പോവുന്നതിന്റെ ആവേശത്തിലാണെന്നും ഇഷാന് നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments