GeneralLatest NewsTV Shows

ബിഗ് ബോസി’ല്‍ നിന്നു ഞാൻ പുറത്തു വന്ന് ഒരാഴ്ചയ്ക്കകം അനുപമയുടെ വീട്ടുകാർ എന്റെ വീട്ടിൽ വന്നു; വിവാഹത്തെക്കുറിച്ച് പ്രദീപ്‌ ചന്ദ്രന്‍

വിവാഹത്തിമു മുമ്പ് എന്നെക്കുറിച്ച് എല്ലാ കാര്യങ്ങളും ഞാൻ അനുപമയോട് പറഞ്ഞിരുന്നു. എന്റെ ശീലങ്ങളുൾപ്പടെ തുറന്നു പറഞ്ഞു.

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ പ്രദീപ്‌ ചന്ദ്രന്‍ വിവാഹിതനായി. കരുനാഗപ്പള്ളി സ്വദേശിനിയും ഇൻഫോസിസിൽ ടെക്നോളജി അനലിസ്റ്റുമായ അനുപമ രാമചന്ദ്രനാണ് പ്രദീപിന്റെ ജീവിതപങ്കാളി.ഈ വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം.

‘‘ഞാൻ ‘ബിഗ് ബോസി’ൽ ജോയിൻ ചെയ്യും മുൻപാണ് മാട്രിമോണി വഴി അനുപമയുടെ ആലോചന വന്നതെങ്കിലും ‘ബിഗ് ബോസ്’ കണ്ട് എന്നെ നന്നായി വിലയിരുത്തിയ ശേഷം ഉറപ്പിച്ചാൽ മതി എന്നായിരുന്നു എന്റെ നിലപാട്. ‘ബിഗ് ബോസി’ല്‍ നിന്നു ഞാൻ പുറത്തു വന്ന് ഒരാഴ്ചയ്ക്കകം അനുപമയുടെ വീട്ടുകാർ എന്റെ വീട്ടിൽ വന്നു. വിവാഹം ഉറപ്പിച്ചു. നിശ്ചയം ഉണ്ടായിരുന്നില്ല. കൊറോണ അതും കൊണ്ടു പോയി’- പ്രദീപ്‌ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

‘വിവാഹം വലിയ ആഘോഷമായി നടത്താനായിരുന്നു പ്ലാൻ. പക്ഷേ, സാധിച്ചില്ല. ഏറ്റവും വലിയ സങ്കടം എന്റെ ചേട്ടന് വിവാഹത്തിൽ പങ്കെടുക്കാനായില്ല എന്നതാണ്. അവൻ അയർലണ്ടിലാണ്. വിവാഹം ഉറപ്പിച്ച ശേഷമാണ് പോയത്. വിവാഹത്തിന് വരാം എന്നു കരുതിയെങ്കിലും ലോക്ക് ഡൗൺ കാരണം അവിടെ കുടുങ്ങി. ഒടുവിൽ‌, ‘ഇനി നോക്കിയിരുന്ന് കല്യാണം നീട്ടണ്ട’ എന്ന് അവൻ പറഞ്ഞു. വിവാഹത്തിമു മുമ്പ് എന്നെക്കുറിച്ച് എല്ലാ കാര്യങ്ങളും ഞാൻ അനുപമയോട് പറഞ്ഞിരുന്നു. എന്റെ ശീലങ്ങളുൾപ്പടെ തുറന്നു പറഞ്ഞു. ബിഗ് ബോസ് കൂടി കണ്ട്, എന്റെ ഏകദേശ സ്വഭാവം മനസ്സിലാക്കി, ഓക്കെ അല്ലെങ്കിൽ വിട്ടേക്കൂ എന്നായിരുന്നു എന്റെ നിലപാട്. പക്ഷേ, അനുപമയ്ക്ക് ഓക്കെയായിരുന്നു.” പ്രദീപ്‌ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button