മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച ദിവ്യ ഉണ്ണി ഇന്നത്തെ മലയാള സിനിമയുടെ വളര്‍ച്ചയെക്കുറിച്ചും താന്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ്. റിയലസ്റ്റിക് സിനിമകള്‍ തന്നെയാണ് തന്നിലെ അഭിനേത്രി ചെയ്തിരുന്നതെന്നും ഉസ്താദിലെയും, ഫ്രണ്ട്സിലെയുമൊക്കെ കഥാപാത്രം അന്നത്തെ റിയല്‍ ലൈഫിലെ താന്‍ തന്നെയായിരുന്നുവെന്നും സിനിമാ കാഴ്ചപാടുകള്‍ വ്യക്തമാക്കി കൊണ്ട് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ ഉണ്ണി മനസ്സ് തുറക്കുന്നു. തിരക്കഥകളില്‍ ഉണ്ടാകുന്ന സ്വാഭാവിക എഴുത്ത് രീതിയാണ് ഇന്നത്തെ സിനിമകളെ വേറിട്ട് നിര്‍ത്തുന്നതെന്നും പുതിയ മലയാള സിനിമയുടെ കാഴ്ചപാടുകള്‍ പങ്കുവച്ചുകൊണ്ട് ദിവ്യ ഉണ്ണി പറയുന്നു.
“അഭിനയത്തില്‍ എനിക്ക് അന്നും ഇന്നും അങ്ങനെ മാറ്റങ്ങള്‍ ഫീല്‍ ചെയ്തിട്ടില്ല. ഞങ്ങളുടെ കാലത്തും അഭിനയം റിയലസ്റ്റിക് തന്നെയായിരുന്നു. ഞാനൊക്കെ വീട്ടില്‍ എങ്ങനെയാണോ അത് തന്നെയാണ് ഫ്രണ്ട്സിലെയും, ഉസ്താദിലെയുമൊക്കെ കഥാപാത്രം. ഇന്നത്തെ കാലത്ത് കുറച്ചു ബോള്‍ഡായ വിഷയങ്ങളും സമകാലിയമായിട്ടുള്ള തിരക്കഥകളും വന്നിട്ടുള്ളത് വലിയൊരു മാറ്റമാണ്, ഇന്നത്തെ ചുറ്റുപാടില്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ഇതൊക്കെ സംഭവിക്കാം. എന്നു നമ്മളെ പഠിപ്പിക്കുന്ന സിനിമകള്‍ വന്നിട്ടുണ്ട്. തിരക്കഥകളിലെ സ്വാഭാവികത വര്‍ധിച്ചിട്ടുമുണ്ട്”. ദിവ്യ ഉണ്ണി പറയുന്നു.
Post Your Comments