പ്രമുഖ നടനും തിരക്കഥാ രചയിതാവും നാടകകൃത്തുമായ പി ബാലചന്ദ്രന് അതീവ ഗുരുതരാവസ്ഥയില്‍. മസ്തിഷ്കജ്വരത്തെ തുടര്‍ന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് ഇദ്ദേഹം എന്ന് റിപ്പോര്‍ട്ട്. ഭാര്യ ശ്രീലതാ ബാലചന്ദ്രനും മക്കളും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്. വിവരം അറിഞ്ഞ് സിനിമാ പ്രവര്‍ത്തകര ആശുപത്രിയിലേക്ക് എത്തുന്നുണ്ട്.
നാടക-സിനിമാ സംവിധായകന്, നാടക രചയിതാവ്, അധ്യാപകന്, അഭിനേതാവ്, നിരൂപകന് തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രന് തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലും എം.ജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സിലും അധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
Post Your Comments