GeneralLatest NewsMollywood

ഇപ്പോഴത്തെ ഗ്ലാമറൊന്നുമുണ്ടായിരുന്നില്ല ദിവ്യ ഉണ്ണിയ്ക്ക്, പലപ്പോഴും തനിക്ക് പാരയായിരുന്നു; വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്

എല്ലായിടത്തും ദിവ്യ ഉണ്ണിയുടെ സാന്നിധ്യമുണ്ടായിരുന്നു. അച്ചടക്കമുള്ള കുട്ടിയാണ് ദിവ്യ ഉണ്ണി

വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് നടി ദിവ്യ ഉണ്ണി. തെന്നിന്ത്യയില്‍ തിരക്കുള്ള നായികയായി തിളങ്ങിയ ദിവ്യ ഉണ്ണി നൃത്തപരിപാടികളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പ്രേക്ഷകരുടെ മുന്നിലേക്ക് എത്താറുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് ദിവ്യ ഉണ്ണിയെക്കുറിച്ചും അവരുടെ സ്വഭാവത്തെക്കുറിച്ചും പ്രമുഖ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് വെളിപ്പെടുത്തിയതാണ്. ഇരുവരും ഒരുമിച്ച്‌ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രഞ്ജിനി ഹരിദാസിന്റെ തുറന്നു പറച്ചില്‍.

”സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ തനിക്ക് ദിവ്യ ഉണ്ണിയെ അറിയാമായിരുന്നു. ദിവ്യ ഉണ്ണിയുടെ കുടുംബം സ്ഥലം വിറ്റപ്പോള്‍ അത് വാങ്ങിച്ചായിരുന്നു ഞങ്ങള്‍ വീട് വെച്ചത്. അതിന് മുന്‍പ് അവരുടെ വീടിന് തൊട്ടടുത്തായിരുന്നു ഞങ്ങള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്”- രഞ്ജിനി പറയുന്നു.

ഒരു കാലത്ത് ദിവ്യ ഉണ്ണി തനിക്ക് പാരയായിരുന്നുവെന്നും താരം പറയുന്നു. ”എല്ലായിടത്തും ദിവ്യ ഉണ്ണിയുടെ സാന്നിധ്യമുണ്ടായിരുന്നു. അച്ചടക്കമുള്ള കുട്ടിയാണ് ദിവ്യ ഉണ്ണിയെന്ന് അമ്മ ആ സമയത്ത് പറയുമായിരുന്നു. എന്റെ കാര്യത്തിലാണെങ്കില്‍ ഡിസിപ്ലിന്‍ഡാണെന്ന് അമ്മ ഒരിക്കലും പറഞ്ഞിട്ടുമുണ്ടായിരുന്നില്ല. ഇത്രയും നല്ല കുട്ടി അവിടെയുണ്ടായിരുന്നത് എനിക്ക് ചീത്തപ്പേരായിരുന്നു. അച്ഛന് വളരെയധികം ഇഷ്ടമുള്ള അഭിനേത്രി കൂടിയാണ് ദിവ്യ. അമ്മയുടെ പെറ്റായിരുന്നു. കോളേജില്‍ ദിവ്യ ഉണ്ണി എന്റെ സീനിയറാണ്. ഇപ്പോഴത്തെ ഗ്ലാമറൊന്നുമുണ്ടായിരുന്നില്ല. സിനിമയിലും സിംപിളായിരുന്നു. ഇടയ്ക്ക് വെച്ച്‌ ഞങ്ങള്‍ അവിടെ നിന്ന് മാറിത്താമസിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ തിരിച്ചെത്തി”- രഞ്ജിനി പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button