CinemaGeneralLatest NewsMollywoodNEWSTollywood

എടാ ഈ സിനിമ ദൃശ്യത്തിന് മുകളിൽ പോകും; അന്ന് അൽഫോൻസ് പുത്രൻ പറഞ്ഞ ആ വാക്കുകൾ സത്യമായി: നിവിൻ പോളി

ഞങ്ങൾ മുഖത്തോട് മുഖം നോക്കി നല്ല വെറൈറ്റി സബ്ജക്ട് ആണല്ലോയെന്നു കണ്ണിറുക്കി ചിരിച്ചു

വർഷങ്ങൾക്ക് മുൻപ് 2015- ൽ പ്രേക്ഷകർ ഏറ്റെടുത്ത ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു പ്രേമം. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വലിയ വിജയം അൽഫോൻസ് പുത്രൻ നേരത്തെ ഉറപ്പിച്ചിരുന്നു എന്ന് തുറന്ന് പറയുകയാണ് നിവിൻ പോളി.

നിവിന്റെ വാക്കുകൾ

ചിത്രം പ്രേമത്തിന്റെ കഥ എന്താണെന്ന് ആദ്യമായി ചോദിച്ചപ്പോൾ അൽഫോൻസ് പറഞ്ഞത് ” എടാ അത് ഇത്രേ ഉള്ളൂ ഒരുത്തന്റെ ആദ്യ പ്രണയം അത് പൊട്ടുന്നു… കുറച്ചു കഴിഞ്ഞു വേറൊന്നു വരും അതും ശരിയാകുന്നില്ല… അപ്പോൾ മൂന്നാമതൊരു പ്രേമം കൂടി..” കഥ കേട്ട് ഞങ്ങൾ മുഖത്തോട് മുഖം നോക്കി നല്ല വെറൈറ്റി സബ്ജക്ട് ആണല്ലോയെന്നു കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറയുകയും ചെയ്തു.

അവിടെ ആലുവായിലൊരു വീടെടുത് അവിടെ വെച്ചാണ് പ്രേമത്തിന്റെ ചർച്ചകൾ എല്ലാം പുരോഗമിച്ചത്. ഏതാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിട്ടുള്ള സിനിമയെന്ന് അൽഫോൻസ് ചോദിച്ചു . അന്ന് ദൃശ്യമായിരുന്നു മുൻപന്തിയിൽ . ചോദ്യം കേട്ടിരുന്ന ഞങ്ങളെല്ലാവരും ഒന്നിച്ചു തന്നെ ദൃശ്യമെന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അൽഫോൻസ് പറഞ്ഞത് നമ്മുടെ സിനിമ അതിനു മുകളിൽ പോകുമെന്നാണ്. അതു കേട്ട ഞാനുൾപ്പടെയെല്ലാവരും അന്ന് മിഴിച്ചിരുന്നത് ഇന്നും ഓർമ്മയിൽ ഉണ്ട്.

എന്നാൽ കഥയും തിരക്കഥയും പൂർത്തിയാക്കുന്നതിന് മുമ്പ് ആരൊക്കെ ഏതൊക്കെ വേഷത്തിൽ എത്തണമെന്ന് തീരുമാനിക്കുന്നതിന് മുമ്പാണ് അൽഫോൻസിന്റെ ഇത്തരത്തിലുള്ള ഡയലോഗ്.

ശരിക്കും പക്ഷെ അൽഫോൻസ് അത് നിരന്തരം പറഞ്ഞു കൊണ്ടിരിന്നു. സ്ഥിരമായി കേട്ടു കേട്ട് ഞങ്ങളുടെ ഉള്ളിലും അത് കയറിക്കൂടി , വലിയ വിജയം നേടാൻ പോകുന്ന ഒരു സിനിമയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നതെന്ന തോന്നാൽ ചിത്രീകരണം നടക്കുമ്പോൾ തന്നെ ഉള്ളിലുറച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button