CinemaGeneralLatest NewsMollywoodNEWS

എന്റെ പെണ്ണ് കാണൽ അപാരത ; ഓർമ്മകൾ അയവിറക്കി നടി മുക്ത

അഞ്ച് വര്‍ങ്ങള്‍ മുമ്പുള്ള ഓര്‍മ്മകളാണ് മുക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്

തങ്ങളുടെ അഞ്ചു വര്‍ഷം മുമ്പുള്ള പെണ്ണു കാണല്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടി മുക്ത. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. 2015ല്‍ ആയിരുന്നു മുക്തയുടെയും റിങ്കുവിന്റെയും വിവാഹം. അഞ്ച് വര്‍ങ്ങള്‍ മുമ്പുള്ള ഓര്‍മ്മകളാണ് മുക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

കിയാര ആണ് മുക്തയുടെ മകള്‍. 2016ലാണ് മുക്തയ്ക്കും റിങ്കുവിനും ഇടയിലേക്ക് കിയാര എത്തിയത്. മകളുടെ ചിത്രങ്ങളും മുക്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. റിമി ടോമിക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു.

https://www.instagram.com/p/CCh-BIAglZ4/

വൻ ഹിറ്റായ ലാല്‍ ജോസ് ചിത്രം ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെയാണ് മുക്ത അഭിനയരംഗത്തേക്കെത്തുന്നത്. ഗോള്‍, നസ്രാണി, ഹെയ്ലസാ, കാഞ്ചീപുരത്തെ കല്യാണം, മാന്ത്രികന്‍, ഇമ്മാനുവല്‍, ജിഞ്ചര്‍, ഹോളിഡെയ്‌സ്, ചാവേര്‍പട തുടങ്ങി നിരവധി ചിത്രങ്ങളില്‍ മുക്ത അഭിനയിച്ചിട്ടുണ്ട്.

https://www.instagram.com/p/CCh2KAGgihJ/

https://www.instagram.com/p/CCh9oHng598/

https://www.instagram.com/p/CBF1-tAAXZs/

shortlink

Related Articles

Post Your Comments


Back to top button