യുവനടൻ നടൻ പ്രണവിന്റെ പിറന്നാളാണ് ഇന്ന്. ഇപ്പോഴിതാ താരത്തിന് ആശംസകൾ നേർന്ന് അച്ഛൻ മോഹൻലാൽ എത്തിയിരിക്കുകയാണ്. ‘എന്റെ കുഞ്ഞുമകൻ ഇനി കുഞ്ഞല്ല. നിനക്ക് പ്രായമാകുംതോറും നിന്റെ വളർച്ചയെ കുറിച്ച് അഭിമാനിക്കാൻ മാത്രമാണ് എനിക്ക് സാധിക്കുന്നത്’ അദ്ദേഹം തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.
താരം ചെന്നൈയിലെ വീട്ടിൽ വെച്ച് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കേക്ക് മുറിച്ചാണ്ജന്മദിനം ആഘോഷിച്ചത്. ലോക്ഡൗൺ ആരംഭിച്ചതു മുതൽ ചെന്നൈയിലെ വീട്ടിലാണ് മോഹൻലാലും കുടുംബവും താമസിക്കുന്നത്.
https://www.facebook.com/ActorMohanlal/posts/3114515675270774
Post Your Comments