പല താരങ്ങളും സോഷ്യല്‍ മീഡിയയില്‍ കുടുംബ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ തന്നെ മുഴുവനായും സോഷ്യല്‍ മീഡിയയില്‍ പ്രതിനിധാനം ചെയ്യാന്‍ കഴിയില്ലെന്ന തോന്നല്‍ തനിക്കുണ്ടെന്നു തുറന്നുപറഞ്ഞു ബോളിവുഡ് സുന്ദരി കത്രീന കൈഫ്. തന്റെതന്നെ വളരെ ചെറിയ ഭാഗം മാത്രമേ അവിടെ കാണപ്പെടൂ എന്ന് ചിന്തിച്ചിരുന്നെന്നും നടി പറയുന്നു.
ആരാധകര്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കാണുന്നത് തന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും അത് യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍രൂപമല്ലെന്നുമാണ് കത്രീനയുടെ അഭിപ്രായം.
“നിങ്ങള്‍ ഹൈലൈറ്റ്‌സ് ആണ് കാണുന്നത്. പിന്നാമ്ബുറ കാഴ്ചകള്‍ അറിയുന്നില്ല. അതില്‍ എനിക്ക് കുറ്റബോധമുണ്ട്. എന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സ്‌ക്രോള്‍ ചെയ്താല്‍ എന്റെ ജീവിതത്തിലെ പ്രധാനസംഭവങ്ങളാണ് നിങ്ങള്‍ കാണുന്നത്. പക്ഷെ അതിനിടയിലുള്ള കാര്യങ്ങള്‍ നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ സംശയിച്ചിരിക്കുന്ന സമയങ്ങളുണ്ട്, സുരക്ഷിതമല്ലാത്ത സന്ദര്‍ഭങ്ങളുണ്ട്, ദുഃഖം നിറഞ്ഞ നിമിഷങ്ങളുണ്ട്, അതൊന്നും നിങ്ങള്‍ കാണുന്നില്ല”, അടിത്തിടെ നല്‍കിയ അഭിമുഖത്തില്‍ കത്രീന പറഞ്ഞു.
Post Your Comments