വയലിന് മാന്ത്രികന് ബാലഭാസ്കറിന്റെ മരണം വീണ്ടും വിവാദങ്ങളില്‍ നിറയുന്നു. തിരുവനന്തപുരത്ത് നടന്ന ഒരു കാര്‍ അപകടത്തിലാണ് ബാലു ന അമ്മെ വിട്ടുപോയത്. ഈ മരണം വെറും അപകടമല്ലെന്ന വാദം മരണ സമയത്ത് ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ മരണത്തിന് കാരണമാക്കിയ അപകട സ്ഥലത്ത് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടതായി കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍.
ബാലഭാസ്കറിന്റെ മരണസമയത്ത് അവിടെയെത്തിയ തന്നോട് വണ്ടിയെടുത്ത് പോവാന്‍ ആക്രോശിച്ചുകൊണ്ടിരുന്ന ആള്‍ക്കാര്‍ക്കൊപ്പം നിശബ്ദനായി ഒരാള്‍ നിന്നിരുന്നു. അതുകൊണ്ട് തന്നെ അയാളുടെ മുഖം താന്‍ നന്നായി ഓര്‍ത്തിരുന്നെന്നും എന്നാല്‍ ഡിആര്‍ഐ ചോദ്യം ചെയ്യലിനിടെ കാണിച്ച ചിത്രങ്ങളിലൊന്നും ഇയാള്‍ ഇല്ലായിരുന്നു. പിന്നീട് പത്രങ്ങളിലും ടിവിയിലും സരിത്തിന്റെ ഫോട്ടോ വന്ന സമയത്താണ് ഇയാളെ തിരിച്ചറിയുന്നതെന്നും കലാഭവന്‍ സോബി പറയുന്നു
Post Your Comments