സിനിമാ ലോകത്തെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു നടന് സുശാന്തിന്റെ ആത്മഹത്യ. താരത്തിന്റെ അവസാന ചിത്രം ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുക് യാണ്. ദിൽബേച്ചാരാ എന്നചിത്രത്തിൽ സുശാന്തിന്റെ അമ്മൂമ്മയായി എത്തുന്നത് മലയാളി പ്രേക്ഷകരുടെ പ്രിയ മുത്തശ്ശി സുബ്ബുലക്ഷ്മിയാണ്. ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
” ചിരിക്കുന്ന മുഖമായിരുന്നു സുശാന്തിന്റേത്. ആ കുട്ടി വിഷമിച്ചിരിക്കുന്നത് ഒരിക്കൽ പോലും കണ്ടിട്ടില്ലായിരുന്നു. കളിച്ചും ചിരിച്ചും തമാശ പറഞ്ഞും നൃത്തം ചെയ്തും ഞങ്ങൾ അങ്ങനെ സെറ്റിൽ വച്ച് വലിയ അടുപ്പത്തിലായി. സുശാന്തിന്റെ മരണവാർത്ത കേട്ടപ്പോൾ വിശ്വസിക്കാനായില്ല. ആ കുട്ടി എന്തിന് ഇത് ചെയ്തുവെന്ന് അറിയില്ല. എന്റെ പേരക്കുട്ടിയുടെ പ്രായം മാത്രമേ അവനുള്ളൂ. ദുഖം സഹിക്കാനായില്ല. നമ്മൾ വിചാരിക്കുന്നത് പോലെ അല്ലല്ലോ ജീവിതം. എന്തെങ്കിലും വലിയ ദുഖം ആ കുട്ടിയെ അലട്ടിയിട്ടുണ്ടാകും. അല്ലാതെ ഇങ്ങനെ ഒരാൾ ചെയ്യില്ലലോ. . 34 വയസ്സുമാത്രമേ പ്രായമുള്ളൂ. ഇനിയും ജീവിതം ബാക്കിയായിരുന്നു. അതെല്ലാം അവസാനിച്ച് ആ കുട്ടി പോയെന്ന് ഓർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു” മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു
Post Your Comments