മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍ ഫെയില്വറിനെത്തുടര്ന്ന് ചികിത്സയില്‍ ആയിരുന്ന ബോളിവുഡ് നടന് രഞ്ജന്‍ സേഗാള്‍ അന്തരിച്ചു. 36 വയസായിരുന്നു. ഇന്നലെ ചണ്ഡിഗഡിലെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. കൃത്യമായി കണ്ടെത്താനാവാത്ത ഒരു രോഗാവസ്ഥയില്‍ ഏറെനാളുകളായി രഞ്ജന്‍ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പഞ്ചാബി സിനിമകളിലൂടെ ശ്രദ്ധനേടിയ രഞ്ജന്‍ ഐശ്വര്യ റായിക്കൊപ്പം സരബ്ജിത് എന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഫോഴ്സ്, കര്‍മ്മ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. ക്രൈം പട്രോള്‍, സാവ്ധാന് ഇന്ത്യ, തും ദേന സാഥ് മേരാ, ഭവാര്‍ തുടങ്ങിയ ടെലിവിഷന്‍ ഷോകളില്‍ സാന്നിധ്യമായിരുന്നു.
Post Your Comments