GeneralLatest NewsMollywood

എന്റെ ബലമായിരുന്നു ആ മാല; എപ്പോഴും കയ്യിൽ ചുറ്റിപ്പിണഞ്ഞു കിടന്നിരുന്ന രുദ്രാക്ഷമാല മാറ്റിയതിനെക്കുറിച്ച് സംയുക്ത

എപ്പോഴും ഒരു ശക്തി എന്നോടൊപ്പമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന, ഞാനെന്റെ മനസിനെ തന്നെ വിശ്വസിപ്പിക്കുന്ന ഒന്ന്.

ആരാധകര്‍ക്ക് ഏറെപ്രിയപ്പെട്ട താര ദമ്പതിമാരാണ് സംയുക്ത വര്‍മ്മയും ബിജു മേനോനും. യോഗയ്ക്ക് പ്രാധാന്യം നല്കുന്ന സംയുക്ത യാത്രകളിലെല്ലാം വാങ്ങി സൂക്ഷിക്കുന്ന പ്രിയപ്പെട്ട ആഭരണങ്ങളില്‍ ചിലതില്‍ ‘അഹം’ മറ്റു ചിലതിൽ ദൈവീക വചനങ്ങൾ. ഒരു സ്പിരിച്വൽ മൂഡിലുള്ള ആഭരണങ്ങള്‍.  എപ്പോഴും കയ്യിൽ ചുറ്റിപ്പിണഞ്ഞു കിടന്നിരുന്ന രുദ്രാക്ഷമാല മാറ്റിയതിനെക്കുറിച്ച്  സംയുക്ത വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍  പറയുന്നു.

”എന്റെ ബലമായിരുന്നു ആ മാല. എപ്പോഴും ഒരു ശക്തി എന്നോടൊപ്പമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന, ഞാനെന്റെ മനസിനെ തന്നെ വിശ്വസിപ്പിക്കുന്ന ഒന്ന്. പക്ഷേ, ഇപ്പോഴെന്റെ മനസിന് അങ്ങനെ ഒരു ഉപാധിയും വേണമെന്നു തോന്നുന്നില്ല. മനസ് തന്നെയാണ് ശക്തി. ആ നിറവിലേക്ക് എത്തിക്കഴിഞ്ഞു.

ആ നിറവിനെക്കുറിച്ച് വിശദീകരിക്കാൻ കഴിയില്ല. പക്ഷേ, ജീവിതത്തിൽ‌ നമുക്കു തോന്നുകയാണ് എനിക്ക് എല്ലാം കിട്ടി, ഭഗവാൻ എല്ലാം തന്നു, മനസ് നിറഞ്ഞു എന്ന്. ആ ഒരു അനുഭൂതിയില്ലേ. അതിനെയാണ് എനിക്ക് നിറവ് എന്ന് വിളിക്കാൻ ഇഷ്ടം. എല്ലാമുണ്ടായിട്ടും വീണ്ടും വീണ്ടും മനസ് സംഘർഷഭരിതമായി ഇരിക്കുന്നവരെ കണ്ടിട്ടില്ലേ. പണ്ടൊക്കെ ഞാനും ഒരു പരിധിവരെ അങ്ങനെയായിരുന്നു. യോഗ എന്റെ ജീവിതത്തിന്റെ ഭാഗമായപ്പോൾ മുതൽ മനസ് ശാന്തമാണ്. എപ്പോഴും താങ്ക്ഫുൾ ആണ്” സംയുക്ത പറയുന്നു

shortlink

Related Articles

Post Your Comments


Back to top button