![](/movie/wp-content/uploads/2020/07/ranbveer.jpg)
ബോളിവുഡ് താരം അമിതാഭ് ബച്ചനും കുടുംബത്തിലെ നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ആരാധകര്‍ ആശങ്കയിലായിരിക്കുകയാണ്. ഈ വാര്‍ത്തയ്ക്ക് പിന്നാലെ നടന്‍ രണ്‍ബീര്‍ കപൂറിനും അമ്മ നീതു സിങ്ങിനും രോഗം സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകളും പ്രചരിക്കാന്‍ തുടങ്ങി. ഇരുവര്‍ക്കും കോവിഡ് ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സഹോദരി റിദ്ദിമ കപൂര്‍.
അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗത്സ്യനന്ദ കഴിഞ്ഞദിവസം നീതുവിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നെന്നും അതുവഴി രണ്‍ബീര്‍ കപൂറിനും നീതുവിനും രോഗം ബാധിച്ചു എന്നാണ് പ്രചരണം. ഇവര്‍ക്കൊപ്പം സംവിധായകന്‍ കരണ്‍ ജോഹറിനും കോവിഡ് പോസിറ്റീവായെന്നും പറഞ്ഞുകൊണ്ടായിരുന്നു ട്വീറ്റ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് റിദ്ദിമയുടെ വിമര്‍ശനം.
ഞങ്ങള്‍ ആരോഗ്യത്തോടെയുണ്ടെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്നും അവര്‍ കുറിച്ചു
Post Your Comments