GeneralLatest NewsTV Shows

നടന് കോവിഡ് പോസിറ്റീവ്; സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റൊപ്പം ഉണ്ടായിരുന്നവരോട് ടെസ്റ്റ് നടത്താനായി ആവശ്യപ്പെടുന്നു. ഞാന്‍ ക്വാറന്റൈനിലാണ്.

കൊറോണയെ തുടര്‍ന്നു നിര്‍ത്തിവച്ച സിനിമാ സീരിയല്‍ ഷൂട്ടിങ്ങുകള്‍ വീണ്ടും ആരംഭിച്ചുവെങ്കിലും അത്ര സുഖകരമായവാര്‍ത്തയല്ല പുറത്തു വരുന്നത്. ചില താരങ്ങള്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായും ചിത്രീകരണങ്ങള്‍ നിര്‍ത്തിവച്ചതായുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ പ്രമുഖ ടെലിവിഷന്‍ നടനായ പാര്‍ഥ് സംതാനു കോവിഡ് 19 സ്ഥിരീകരിച്ചു. ‘കസോട്ടി സിന്ധഗി ക്യാ 2’ എന്ന സീരിയലിന്റെ ചിത്രീകരണത്തിനിടയിലാണ് താരത്തിനു വൈറസ് ബാധ സ്ഥിരീകരിച്ചത്. തനിക്ക് കോവിഡ് ബാധിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് പങ്കുവച്ചത്. ഇതോടെ ഷൂട്ടിംഗ് നിര്‍ത്തി സീരിയലിലെ മുഴുവന്‍ അഭിനേതാക്കളോടും ക്രൂ അംഗങ്ങളോടും പരിശോധനയ്ക്ക് വിധേയരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

“എനിക്ക് കോവിഡ് 19 പോസിറ്റീവായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റൊപ്പം ഉണ്ടായിരുന്നവരോട് ടെസ്റ്റ് നടത്താനായി ആവശ്യപ്പെടുന്നു. ഞാന്‍ ക്വാറന്റൈനിലാണ്. മുംബൈ കോര്‍പ്പറേഷന്റെ പിന്തുണയ്ക്ക് നന്ദി പറയുന്നു. സുരക്ഷിതരായിരിക്കു” പാര്‍ഥ്‌ ട്വീറ്റ് ചെയ്തു.

“കസോട്ടി സിന്ധഗി ക്യായിലെ നടന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം മെഡിക്കല്‍ സഹായം സ്വീകരിച്ചിട്ടുണ്ട്. അഭിനേതാക്കളെയും ക്രൂ അംഗങ്ങളെയും സംരക്ഷിക്കുന്നതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. ജാഗ്രത നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്” എന്നും ബാലാജി ടെലിഫിലംസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button