
തുരുവനന്തപുരം സ്വര്‍ണക്കത്ത് കേസില്‍ മുഖ്യപ്രതി സ്വപ്‌ന പിടിയില്‍ ആയിതന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇത്തരത്തിലായിരിക്കുമെന്ന പരിഹാസവുമായി നടന്‍ ഹരീഷ് പേരടിയുടെ കുറിപ്പ്.
ഹരീഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
സ്വപ്ന പിടിയില്‍ ….നാളത്തെ വാര്‍ത്തകള്‍ ….സപ്ന താമസിച്ചത് പഴയ SFI ക്കാരന്റെ ഫ്ലാറ്റില്‍ …അതിര്‍ത്തിയില്‍ കടത്തിവിട്ട പോലീസുകാര്‍ cpm അനുഭാവികള്‍…ഈ ഫ്‌ലാറ്റിന്റെ താഴെ താമസിക്കുന്ന ആള്‍ ദേശാഭിമാനി വായിക്കാറുണ്ട്…പിടക്കപെടുമ്ബോള്‍ സ്വപ്ന ചുകന്ന ഷാള്‍ ആയിരുന്നു അണിഞ്ഞത് പിന്നീട് ഷാള്‍ മാറ്റി…
പിണറായിയുടെ മകള്‍ സ്വപ്ന താമസിച്ച ഫ്‌ലാറ്റിന്റെ മുന്നിലുടെ രണ്ട് മാസം മുമ്ബ് കാറില്‍ യാത്ര ചെയ്തിരുന്നു…സ്ഥിരമായി സ്വപ്നയുടെ കൈയില്‍ നിന്ന് ഗോള്‍ഡ് വാങ്ങുന്നവര്‍ അവരുടെ സ്ഥിര താവളമാക്കിയിരുന്നത് പഴയ ഘഇ സെക്രട്ടറി വിറ്റ ഭൂമിയിലായിരുന്നു…
അങ്ങിനെ..അങ്ങിനെ…കമ്മ്യൂണിസ്റ്റുകാര്‍ എത്ര വാര്‍ത്തകളെ കണ്ടതാ?…വാര്‍ത്തകള്‍ എത്ര കമ്മ്യൂണിസ്റ്റുകാരെ കണ്ടതാ?…മടിയില്‍ കനമില്ലാത്തവര്‍ക്ക് ആരെ പേടിക്കാന്‍ …
Post Your Comments