
അവതാരകയായി പ്രേക്ഷകരുടെ മനം കവര്‍ന്ന അശ്വതി ശ്രീകാന്ത് സോഷ്യല്‍ മീഡിയയിലും സജീവമാണ്. അശ്വതിയുടെ എഴുത്തുകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകാറുണ്ട്. അത്തരത്തില്‍ സൂഫിയെയും സുജാതയെയും കുറിച്ച് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
അശ്വതി ശ്രീകാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
നഷ്ടപ്രണയമെന്നൊന്ന് ഉണ്ടോ? ഉള്ളിലുള്ളിടത്തോളം ഓരോ പ്രണയവും അത്രമേല്‍ പൂര്‍ണമല്ലേ !മീസാന്‍ കല്ലുകളില്‍ക്കിടയിലെ മൈലാഞ്ചിക്കാട്ടില്‍ ഞാനും കാറ്റു പോലെ ഒഴുകി നടപ്പാണ് ഇപ്പോള്‍. കായ്ക്കാതെ കായ്ച്ച ഞാവല്‍ മരം വാക്കില്ലാത്തൊരുവളുടെ വാക്കാവുന്നതും കാത്ത്.കണ്ണ് നിറച്ച് കാത് നിറച്ച് ഉള്ളു നനച്ച് സൂഫിയും സുജാതയും
Post Your Comments