കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ നാല് ബംഗ്ലാവുകള്‍ അടച്ചു. ബംഗ്ലാവുകളില്‍ ജോലി ചെയ്യുന്ന മുപ്പതുപേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഇവരുടെ ഫലം പുറത്തുവന്നിട്ടില്ല. മുംബൈയിലെ ജല്‍സ, പ്രതീക്ഷ, ജനക്, വത്സ എന്നീ ബംഗ്ലാവുകള്‍ അണുവിമുക്തമാക്കിയതിന് ശേഷമാണ് അടച്ചത്.
അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചു.
Post Your Comments