ബോളിവുഡ‍് താരം അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും കൊവിഡ് 19 സ്ഥിരികരിച്ചു. മുംബൈയിലെ നാനവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇരുവരെയും.
അഭിഷേക് ബച്ചന്‍ ട്വീറ്ററിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ”ഇന്ന് തനിയ്ക്കും അച്ഛനും കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളോടെയാണ് ഞങ്ങളെ മുംബൈ നാനവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഇത് അറിയിച്ചിട്ടുണ്ട് . ഞങ്ങളുടെ കുടുംബാംഗങ്ങളേയും സ്റ്റാഫിനെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കുകയും ചെയ്തു പരിഭ്രാന്തരാകാതെ ശാന്തത പാലിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. നന്ദി- അഭിഷേക് ട്വിറ്ററില്‍ കുറിച്ചു.
അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഐശ്വര്യ റായ് കുറിച്ച് ആരാഞ്ഞ് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റെ ഫലം നെഗറ്റീവ് ആണെന്ന് റിപ്പോര്‍ട്ട്
Post Your Comments