
ബോളിവുഡ് സിനിമാ ലോകം ആശങ്കയില്‍. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ശക്തമായിരിക്കുകയാണ്. ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചനും മകന് അഭിഷേക് ബച്ചനും പിന്നാലെ നടിയും അഭിഷേകിന്റെ ഭാര്യയുമായ ഐശ്വര്യാ റായിക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് റിപ്പോർട്ടുകൾ പുറത്തുവന്നതെന്ന് അസിസ്റ്റന്റ് കമ്മീഷണർ വിശ്വാസ് മോട്ടെ പറഞ്ഞു. ജയ ബച്ചൻ, മകൾ ശ്വേത ബച്ചൻ നന്ദ, മക്കളായ നവ്യ നവേലി നന്ദ, അഗസ്ത്യ നന്ദ എന്നിവര്‍ക്കും പരിശോധന നടത്തി.
ശനിയാഴ്ച വൈകുന്നേരം ജയയും ഐശ്വര്യയും ആന്റിജൻ പരിശോധനയ്ക്ക് വിധേയരായി . അതിൽ കൊറോണ വൈറസ് നെഗറ്റീവ് ആയി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ നടി ഐശ്വര്യറായിക്കും മകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.
മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെയാണ് ട്വിറ്ററില്‍ ഈ വിവരം പങ്കുവച്ചത്. എന്നാല്‍ മിനിറ്റുകൾക്ക് ശേഷം, അദ്ദേഹം ട്വീറ്റ് പിന്‍വലിച്ചതോടെ സംശയത്തിലാണ് ആരാധകര്‍. അതേസമയം, ഐശ്വര്യയും മകളും പരിശോധനയ്ക്ക് വിധേയരായതായി മുംബൈ മേയർ കിഷോരി പെദ്നേക്കർ പറഞ്ഞു. അമിതാഭ് ബച്ചനും അഭിഷേക്കും ഇന്നലെ പോസിറ്റീവ് പരിശോധന നടത്തി മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് . ബച്ചൻ വസതിയായ ജൽസയെ ഒരു കണ്ടെയ്ൻമെന്റ് സോണായി അടച്ചിരിക്കുന്നു, ഒപ്പം എല്ലാ താമസക്കാരെയും 14 ദിവസത്തെ ക്വാറന്റിനിലാക്കിയിരിക്കുകയാണ് വിധേയമാക്കി.
Post Your Comments