
മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ശാലു കുര്യന്‍. ചന്ദനമഴ എന്ന പരമ്പരയിലെ വര്‍ഷ എന്ന കഥാപാത്രത്തിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ ശാലു സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ ആരംഭിച്ചിരിക്കുന്ന ഫേക്ക് അക്കൗണ്ടുകള്‍ക്കെതിരെ വീണ ഡും രംഗത്ത് എത്തിയിരിക്കുകയാണ്.
ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയ സമയത്ത് ബ്ലൂ ടിക്ക് ഉണ്ടായിട്ടുകൂടി ഒരു ഫേക്ക് ഐ.ഡിയില്‍ നിന്ന് ആരോ ഒരാള്‍ പലര്‍ക്കും മെസേജുകള്‍ അയക്കുകയും അതുപിന്നീട് കല്യാണ ആലോചനയില്‍ വരെ എത്തിയിരുന്നുവെന്നും താരം പറഞ്ഞു. ഇപ്പോള്‍ വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ തന്റെ പേരില്‍ ഒരു വ്യാജ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ടെന്നും താനാണെന്ന് കരുതി ആരാധകര്‍ വഞ്ചിതരാകരുതെന്നും പറയുകയാണ് ശാലു.
ആ പോസ്റ്റില്‍ ഇതും ഒറിജിനല്‍ ആണെന്ന് എന്ത് ഉറപ്പാണെന്ന് ചിലരൊക്കെ കമന്റ് ഇട്ടിരുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ലൈവില്‍ വന്ന് ഈ കാര്യങ്ങള്‍ പറഞ്ഞതെന്നും ശാലു സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി
Post Your Comments