![](/movie/wp-content/uploads/2020/07/rechal.jpg)
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് സിനിമാ ലോകം. ഇപ്പോഴിതാ പ്രമുഖ നടി റേച്ചല്‍ വൈറ്റ് കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചു. റേച്ചല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് മാരകമായ വൈറസ് ബാധിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനില്‍ ആണെന്നും താരം പറഞ്ഞു. എല്ലാവരും സുരക്ഷിതരായി ഇരിക്കാന്‍ അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
ഹിന്ദി, ബംഗാളി സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഇന്ത്യന്‍ നടിയും മോഡലുമാണ് റേച്ചല്‍ വൈറ്റ്. ബോളിവുഡ് ചലച്ചിത്ര സംവിധായകന്‍ സാജിദ് ഖാനെതിരെ 2018 ഒക്ടോബര്‍ 12 ന് ലൈംഗിക ആരോപണം ഉന്നയിച്ചതോടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
Post Your Comments