
കുടുംബ പ്രേക്ഷകരുടെ പ്രിയതാരം പ്രദീപ് ചന്ദ്രന് വിവാഹിതനായി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും തിരുവനന്തപുരം ഇന്‍ഫോസിസ് ജീവനക്കാരിയുമായ അനുപമയാണ് വധു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
തിരുവനന്തപുരത്ത് വച്ച് എല്ലാ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അത്തരം ആഗ്രഹങ്ങള്‍ മാറ്റിവെയ്ക്കുകയാണെന്ന് പ്രദീപ് നേരത്തെ പറഞ്ഞിരുന്നു. വിദേശത്തുള്ള സഹോദരന് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ സങ്കടവും പ്രദീപ് കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിരുന്നു.
മലയാളം ബിഗ് ബോസ് ഷോ സീസണ് 2 വില്‍ മത്സരാര്‍ഥിയായിരുന്നു പ്രദീപ്. കുഞ്ഞാലി മരയ്ക്കാര്‍, കറുത്ത മുത്ത് എന്നീ ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ച തരം മേജര്‍ രവി സംവിധാനം ചെയ്ത മിഷന് 90 ഡേയ്സിലൂടെ സിനിമയിലും അരങ്ങേറ്റം കുറിച്ചു.
Post Your Comments