BollywoodCinemaGeneralLatest NewsNEWS

കുഞ്ഞുങ്ങൾക്ക് ആരോ​ഗ്യകരമായ വിഭവങ്ങളുമായി നടി ട്വിങ്കിൾ ഖന്ന; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആരാധകർക്കായി ഒരു ആരോഗ്യകരമായ റെസിപ്പി പങ്കുവെച്ചിരിക്കുകയാണ് നടി

ലോക്ക് ഡൗൺ കാലത്ത് നടി ട്വിങ്കിൾ ഖന്നയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം ആരോഗ്യകരമായ ഭക്ഷണത്തെയും ആരോഗ്യസംരക്ഷണത്തെയും കുറിച്ചാണ്. ഇപ്പോഴിതാ ആരാധകർക്കായി ഒരു ആരോഗ്യകരമായ റെസിപ്പി പങ്കുവെച്ചിരിക്കുകയാണ് നടി.

റാഗിയും റവയും ചേർന്ന ഇഡലി റസിപ്പിയാണ് ട്വിങ്കിൾ ഖന്ന പുതിയതായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

റവ റോസ്റ്റ് ചെയ്തെടുക്കുക. ഇതിലേക്ക് തുല്യ അളവിൽ റാഗിപ്പൊടി ചേർക്കുക. പാകത്തിന് ഉപ്പും വെള്ളവും ചേർക്കാം. നന്നായി മിക്സ് ചെയ്ത് അരമണിക്കൂർ വെയ്ക്കാം. ഇനി ഒരു നുള്ള് ബേക്കിംഗ്സോഡ കൂടി ചേർക്കാം. ഇനി ഇഡലി തട്ടിലൊഴിച്ച വേവിച്ചെടുക്കാം.

ഇനി പാത്രത്തിലേക്ക് മാറ്റി കുട്ടികൾക്ക് ഇഷ്ടമാകുന്നതു പോലെ അലങ്കരിക്കാം. കാരറ്റ് കഷണങ്ങൾ കൊണ്ട് കണ്ണുകൾ, തക്കാളി കൊണ്ട് മൂക്ക്… അങ്ങനെ ഏത് പച്ചക്കറികൾ കൊണ്ടും ഇഡലിയെ മനോഹരമാക്കിക്കോളൂ.. ട്വിങ്കിൾ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button