മിന്നും താരം ചിരഞ്ജീവി മലയാളം ബ്ലോക്ക്ബസ്റ്റര്‍ സിനിമ ലൂസിഫര്‍ റീമേക്കില്‍ എത്തുന്നു. അദ്ദേഹത്തിന്റെ മകന് രാം ചരണ്‍ നിര്‍മ്മിക്കുന്ന സിനിമ സൂജീത്, സാഹോ ഫെയിം സംവിധാനം ചെയ്യുന്നു. അണിയറക്കാര്‍ പ്രീപ്രൊഡക്ഷന് വര്ക്കുകളിലാണിപ്പോള്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്.
മലയാള താരം റഹ്മാന് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. വിവേക് ഒബ്റോയ് ഒറിജിനലില്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാനായി അണിയറക്കാര്‍ റഹ്മാനെ സമീപിച്ചിരിക്കുന്നതായാണ് അറിയുന്നത്.
ഒബ്റോയെ തന്നെ സമീപിച്ചിരുന്നുവെങ്കിലും താരം ഒരേ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്നതിലെ ഇഷ്ടമില്ലായ്മ അറിയിക്കുകയാണുണ്ടായത്. ബോബി എന്ന ബിസിനസുകാരനായാണ് താരം ലൂസിഫറിലെത്തിയത്. തെലുഗ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളനുസരിച്ച് മഞ്ജുവാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായെത്തുന്നത് സുഹാസിനി മണിരത്നമാണ്.
Post Your Comments