CinemaGeneralLatest NewsMollywoodNEWS

നാഴികക്ക് നാൽപ്പതു വട്ടം നെപ്പോട്ടിസം എന്ന് ഫെയ്‌സ്ബുക്കില്‍ കിടന്ന് കരയുകയും, ഇഷ്ട താരങ്ങളുടെ മക്കളെ കണ്ടാല്‍ എങ്ങനെയാ അച്ഛന്റെ അല്ലേ ചോര എന്ന് ചോദിക്കുകയും ചെയ്യും മലയാളികൾ; ഒമർ ലുലു

”വയലാര്‍ എഴുതുമോ ഇതുപോലെ” എന്ന സ്ഥിരം കമന്റുകള്‍ എടുത്തു പറഞ്ഞുകൊണ്ടാണ് സംവിധായകന്റെ വിമര്‍ശനം

സ്ഥിരമായി തന്റെ സിനിമകളിലെ ഗാനങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ മാത്രം സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഡിസ്‌ലൈക്ക് ക്യാമ്പയ്‌നുകള്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ഒമര്‍ ലുലു. ”വയലാര്‍ എഴുതുമോ ഇതുപോലെ” എന്ന സ്ഥിരം കമന്റുകള്‍ എടുത്തു പറഞ്ഞുകൊണ്ടാണ് സംവിധായകന്റെ വിമര്‍ശനം .

ഇന്ന് സ്വജനപക്ഷപാതം എന്ന് ഫെയ്‌സ്ബുക്കില്‍ മുറവിളി കൂട്ടുന്നവര്‍ പോലും ഇഷ്ടതാരങ്ങളുടെ മക്കളെ പിന്തുണയ്ക്കുന്നതിനെ കുറിച്ചും സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് വായിക്കാം…

ഒമർ ലുലു സിനിമയിലെ പാട്ട് ഇറങ്ങുന്ന സമയത്ത് മാത്രം കാണുന്ന dislike campaign കാരണം എന്താ “നല്ല മലയാളത്തിൽ ഉള്ള വരികൾ ഉപയോഗിച്ചൂടെ “ അങ്ങനെ പലതും പല കാരണങ്ങൾ പിന്നെ ട്രോളൻമാരുടെ മെയ്യിൻ ഐറ്റവും “വയലാർ എഴുതുമോ ഇതുപോലെ” എന്നുള്ള കമ്മന്റസും.

Nepotism എന്ന് Facebookൽ കിടന്ന് കരയുകയും ചെയ്യും തങ്ങളുടെ ഇഷ്ട താരങ്ങളുടെ മക്കളെ കണ്ടാൽ എങ്ങനെയാ അച്ഛന്റെ അല്ലേ ചോരാ പിന്നെ പുലിയാവാതെ ഇരിക്കുമോ ഇനി പരാജയപ്പെട്ടാൽ അവൻ തിരിച്ചു വരും ഫഹദ് ഫാസിലിനെ കണ്ടിലേ മുതലായവ വേറെയും ഒരാളുടെയും സപ്പോർട്ട് ഇല്ലാതെ ഒരു മലയാളി ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ എത്തി അവനെ ബാൻ ചെയ്‌ത്‌ വീട്ടിലിരിത്തിപ്പോൾ മലയാളിക്ക് സന്തോഷം എന്നിട്ട് പറയാ അഹങ്കാരി അവന് അത് വേണം.

https://www.facebook.com/omarlulu/posts/1039487366448020

shortlink

Related Articles

Post Your Comments


Back to top button