BollywoodGeneralLatest News

കുഞ്ഞ് പിറന്നതിന് പിന്നാലെ നടിയ്ക്ക് കോവിഡ്; കുടുംബാം​ഗങ്ങള്‍ക്കും രോ​ഗബാധ

എല്ലാവരും സമ്ബര്‍ക്ക വിലക്കിലാണെന്നും കോയല്‍ അറിയിച്ചു.

പ്രമുഖ നടിയ്ക്കും കുടുംബത്തിനും കോവിഡ്. തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചെന്ന് നടി കോയല്‍ മാലിക് തന്നെയാണ് വ്യക്തമാക്കിയത്. താരത്തിന്റെ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമാണ് രോ​ഗം ബാധിച്ചിരിക്കുന്നത് . കുഞ്ഞ് പിറന്ന് രണ്ട് മാസം പിന്നിടുന്നതിന് മുന്‍പാണ് കോയല്‍ കൊറോണ ബാധിതയായിരിക്കുന്നത്.

കോയലിന്റെ പിതാവും പ്രശസ്ത നടനുമായ രഞ്ജിത്ത് മാലിക്, മാതാവ് ദീപാ മാലിക്, ഭര്‍ത്താവും നിര്‍മാതാവുമായ നിസ്പാല്‍ സിം​ഗ് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെയാണ് താരം വെളിപ്പെടുത്തിയത്. എല്ലാവരും സമ്ബര്‍ക്ക വിലക്കിലാണെന്നും കോയല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button