ബോളിവുഡ് താരങ്ങളായ കരണ്‍ ജോഹര്‍, ജാന്‍വി കപൂര്‍, ആമിര്‍ ഖാന് തുടങ്ങിയവരുടെ ജോലിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ നടി രേഖയുടെ സഹായിയായി ജോലിചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരനും വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് രേഖയുടെ മുംബൈയിലുള്ള ബംഗ്ലാവ് അധികൃതര്‍ സീല്‍ ചെയ്തു. കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെയ്ന്മെന്റ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്.
മുംബൈ ബാന്ദ്രയിലാണ് രേഖയുടെ ബംഗ്ലാവ്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവിടെ ഉള്ളത്. ഇതിലൊരാള്‍ക്കാണ് രോഗം ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടാതെ ബിഎംസി അധികൃതരെത്തി കെട്ടിടം നില്ക്കുന്ന സ്ഥലം അണുവിമുക്തമാക്കി.
Post Your Comments