പ്രശസ്ത തെലുങ്ക് നടി റാഷി ഖന്നയ്ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ ചിത്രം നേക്കഡിലെ നായിക സ്വീറ്റി. റാഷി തന്റെ ആത്മാഭിമാനം വ്രണപ്പെടുത്തിയെന്നാണ് സ്വീറ്റിയുടെ ആരോപണം. നടി ആകുന്നതിനു മുമ്ബ് സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനര്‍ ആയി ജോലി ചെയ്തിരുന്ന സമയത്തെ അനുഭവം പങ്കുവച്ചാണ് സ്വീറ്റി റാഷി ഖന്നയ്ക്കെതിരെ രംഗത്തെത്തിയത്.
സ്വീറ്റിയുടെ ശരിക്കുള്ള പേര് ശ്രീ രാപക എന്നാണ് , “റാഷി നായികയായ സുപ്രീം എന്ന സിനിമയില്‍ ഞാനായിരുന്നു കോസ്റ്റ്യൂം ഡിസൈനര്‍. വെളുപ്പിനു മൂന്ന് മണിയായപ്പോള്‍ സാരിയുടെ ഡ്രെയ്പ് ശരിയാക്കണം എന്ന് ആവശ്യപ്പെട്ട് റാഷി ഖന്ന എന്നെ വിളിച്ചു. അവിടെ എത്തിയപ്പോള്‍ സ്ത്രീകളടക്കം 150 ഓളം ആള്ക്കാര് അവിടെയുണ്ടായിരുന്നു.
പക്ഷേ, അവരില്‍ ആര്‍ക്കെങ്കിലും ഇത് ചെയ്യാവുന്നതേയുള്ളു.എന്നാല്‍ വിളിച്ചു വരുത്തിയതിന് ശേഷം മണിക്കൂറുകളോളം എന്നോട് കാത്തു നില്ക്കാന് ആവശ്യപ്പെട്ടു. വലിയ താരമാണ് എന്ന അഹങ്കാരത്തോടെയാണ് പെരുമാറിയത്. അത് എന്റെ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു”,സ്വീറ്റി പറയുന്നു.
Post Your Comments