ദക്ഷിണേന്ത്യന്‍ സിനിമയുടെ മുഖശ്രീ നടി ശ്രീവിദ്യ വിടപറഞ്ഞെങ്കിലും ഇന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. നായികയായും അമ്മ വേഷങ്ങളിലും മികച്ച അഭിനയം കാഴ്ചവച്ച ശ്രീവിദ്യയുടെ ഒരു പഴയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.ഏറെ പ്രശസ്തിയും പുരസ്കാരങ്ങളും തേടിയെത്തിയിരുന്നെങ്കിലും അത്ര തന്നെ ഒളിയമ്ബുകളും പ്രശ്നങ്ങളും അപമാനവും ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടന്ന് ശ്രീവിദ്യ പറയുന്നു. ‘എനിക്ക് മാലയിട്ടുള്ള സ്വീകരണം ലഭിച്ചുണ്ട്, അമ്ബുകളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അച്ഛന് ശാസിച്ചാലും അമ്മയ്ക്ക് ഒരു സ്നേഹമുണ്ടല്ലോ, അങ്ങനെയാണ് ഞാനതിനെ കാണുന്നത്,’ പ്രശംസയേയും വിമര്‍ശനങ്ങളെയും നോക്കി കാണുന്നതിനെക്കുറിച്ച് ശ്രീവിദ്യ പറഞ്ഞു.
വിവാഹജീവിതം ഒരു പരാജയമായിരുന്നു. അതിനെക്കുറിച്ച് താരം പറയുന്നതിങ്ങനെ.. ‘എനിക്ക് നല്ല സുഹൃത്തുക്കള്‍ ഇന്‍ഡസ്ട്രിയില്‍ കുറവാണ്. ഓരോ വര്‍ഷവും 15 പടമൊക്കെ ഞാന്‍ ചെയ്തിരുന്നു. ഒമ്ബത് വര്‍ഷമൊക്കെ അങ്ങനെ കഷ്ടപ്പെട്ട് അഭിനയിച്ചു. വിവാഹജീവിതം അതിനിടയില്‍ തകര്‍ന്നു. അതു നിയന്ത്രിക്കാന്‍ ഉള്ള ശക്തിയെനിക്കില്ലായിരുന്നു, ആരോടെങ്കിലും ഉപദേശം ചോദിക്കാനും തോന്നിയില്ല. ഒടുവില്‍ ഒരു തീരുമാനം എടുത്തത് പെട്ടെന്നായിരുന്നു. അദ്ദേഹമെന്നെ അടിച്ചു, അതോടെ ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. അടുത്ത ദിവസം മുതല്‍ തന്നെ ജോലിയ്ക്ക് പോവുകയും ചെയ്തു. ചെറിയ കാര്യങ്ങളില്‍ ഉലയുന്ന ആളാണ് ഞാന്‍, പക്ഷേ ജീവിതത്തില്‍ ഏറ്റവും വലിയ ഷോക്ക് വന്നപ്പോള്‍ ഞാന്‍ കല്ലുപോലെ ഉറച്ചു നിന്നു. എന്റെ ക്ഷമയും ദൈവത്തോടുള്ള അടുപ്പവുമാണ് എന്നെ നിലനിര്‍ത്തുന്നത്.’
Post Your Comments