ഇന്ന് മലയാള സിനിമയിൽ കാണുന്ന പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് അടിസ്ഥാനമാക്കി ഒരു സിനിമയെ കീറിമുറിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന പ്രവണത മലയാള സിനിമയെ ദോഷകരമായി ബാധിക്കുമെന്ന് സംവിധായകൻ പ്രതാപ് പോത്തൻ
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കിലെ സിനിമാപ്രേമികളുടെ കൂട്ടായ്മയായ മൂവി സ്ട്രീറ്ററിൽ ഇട്ട ഒരു പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത് പറയുന്നത്. ആ ഫെയ്സ്ബുക് പോസ്റ്റിൽ അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ, “മാറുന്ന മലയാള സിനിമ, അല്ലെങ്കിൽ പൊകയുന്ന മലയാള സിനിമ. ഇന്ത്യൻ സിനിമയിൽ എപ്പോഴും വേറിട്ടു നയിക്കുന്നതാണ് മലയാളം സിനിമ, ബജറ്റ് വെച്ച് അല്ല, വ്യത്യസ്തമായ ആശയങ്ങളും, കുറഞ്ഞ ചെലവിൽ മികച്ച കലാസൃഷ്ടികൾ ഉണ്ടാക്കുന്നതും മലയാള സിനിമയെ വേറിട്ട് നിർത്തുന്നു, പക്ഷെ ഇപ്പോഴുള്ള ചില പ്രേക്ഷകരുടെ പൊളിറ്റിക്കൽ കറക്ട്നെസ് ചികയുന്ന പ്രവണത ഉറപ്പായിട്ടും മലയാള സിനിമയെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രതാപ് പറയുന്നു.
ശരിക്കും പറഞ്ഞാൽ സെൻസർ ബോർഡ് പോലും ഇങ്ങനെ ചെയ്യില്ല, പണ്ടൊക്കെ സിനിമ എടുക്കുമ്പോൾ കഥയിലും , മേക്കിങ്ങിലും ശ്രദ്ധിച്ചാൽ മതിയായിരുന്നു, പക്ഷെ ഇപ്പോൾ , കഥയിലെ കഥാപാത്രങ്ങളുടെ പേര്, ജാതി, അഭിനയിക്കുന്ന ആളുകളുടെ ജാതി, മതം, രാഷ്ട്രീയം, ഇതെല്ലാം നോക്കണം. ഒരു കാലത്തു കല എന്നത് അടിച്ചമർത്തപ്പെട്ടവർക് പ്രതികരിക്കാൻ ഉള്ള ഒരേ ഒരു മാർഗം ആയിരുന്നു.
യഥാർഥത്തിൽ ഒരു കലാകാരന് അവന്റെ മനസിൽ ഉള്ളത് അതുപോലെ പകർത്താൻ ഉള്ള അവകാശം ഉണ്ട്. അതാണ് കലയുടെ ഭംഗി, ആ സ്വാതന്ത്ര്യം ഇന്ന് നഷ്ടപ്പെട്ടു പോവുകയാണ്, പ്രത്യേകിച്ച് മലയാള സിനിമയിൽ, അത് ഭാവിയിൽ വ്യത്യസ്തമായ സിനിമകൾ ഉണ്ടാകുന്നതിനു തടസ്സം ആവും..NB:ദയവു ചെയ്തു ഞാൻ സംവിധാനം ചെയ്ത സിനിമകളിലെ പൊക നോക്കാൻ പോകരുത്..” എന്നും താരം കുറിച്ചു.
Post Your Comments