പ്രശസ്ത നടിയും ഗായികയും മോഡലുമായ നിയാ റിവേരയെ തടാകത്തില്‍ കാണാതായി. നാല് വയസുള്ള മകനൊപ്പം ബോട്ടില്‍ യാത്ര ചെയ്യുമ്പോഴാണ് റിവേരയെ കാണാതായത്. നടിയ്ക്ക് വേണ്ടി ബുധനാഴ്ച ആരംഭിച്ച തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. നടി വെള്ളത്തില്‍ മുങ്ങിപ്പോയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ് .
ലോസ് ആഞ്ജലീസ് ഡൗണ്‍ ടൗണിന് ഏകദേശം 90 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പിരു തടാകത്തിലാണ് നടിയെ കാണാതായത്. പിരു തടാക ജലസംഭരണിയില്‍ ബുധനാഴ്ച റിവേര ഒരു ബോട്ട് വാടകയ്ക്കെടുത്തിരുന്നതായും മകനെ ലൈഫ് ജാക്കറ്റ് ധരിച്ച നിലയില്‍ ബോട്ടില്‍ കണ്ടെത്തിയതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രശസ്ത നടന് റയാന് ഡോര്‍സേയായിരുന്നു റിവേരയുടെ ഭര്‍ത്താവ്. 2018 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. 2009 മുതല്‍ 2015 വരെ ഫോക്സില്‍ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കല്‍-കോമഡി ഗ്ലീയില്‍ ചിയര്‍ലീഡറായി റിവേര അഭിനയിച്ചിരുന്നു. 33 വയസുകാരിയായ നിയ റിവേര ബാല താരമായാണ് അഭിനയ രംഗത്തേക്ക് എത്തിയത്.
Post Your Comments