BollywoodCinemaGeneralLatest NewsNEWSTollywood

ബോളിവുഡ് സൂപ്പർ നായികയുടെ മടങ്ങി വരവ് പ്രഭാസിനൊപ്പം

അമ്മ വേഷം അവതരിപ്പിച്ച്‌ കൊണ്ടാണ് ഭാഗ്യശ്രീയുടെ തിരിച്ച്‌ വരവ്

വർഷങ്ങള്‍ക്ക് മുന്‍പ് റിലീസായ മേനേ പ്യാര്‍ കിയാ എന്ന ചിത്രത്തില്‍ സല്‍മാന്‍ഖാന്റെ നായികയായി അരങ്ങേറിയ ഭാഗ്യശ്രീ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുന്നു. പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ താരത്തിന്റെ അമ്മ വേഷം അവതരിപ്പിച്ച്‌ കൊണ്ടാണ് ഭാഗ്യശ്രീയുടെ തിരിച്ച്‌ വരവ്. പൂജാ ഹെഗ്‌ഡേ നായികയാകുന്ന പ്രഭാസ് ചിത്രമാണിത്.

പ്രശസ്ത ഹാസ്യതാരം പ്രിയദര്‍ശി മുഴനീള വേഷമവതരിപ്പിക്കുന്ന ഈ പീര്യഡ് ഡ്രാമയില്‍ ബോളിവുഡ് താരം കുനാല്‍ റോയ് കപൂര്‍ പ്രതിനായക വേഷത്തിലെത്തും. മുരളി ശര്‍മ്മ, ബോളിവുഡ് താരം സച്ചിന്‍ ഖഡേക്കര്‍, തമിഴ് താരം സത്യന്‍, എയര്‍ടെല്‍ മോഡല്‍ സാഷാ ഛത്രി എന്നിവരാണ് മറ്റഭിനേതാക്കള്‍.

യു.വി. ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാധാകൃഷ്ണകുമാറാണ്. നടന്‍ ഹിമാലയദാസാനിയെ വിവാഹം കഴിച്ച ഭാഗ്യശ്രീ ഇപ്പോള്‍ ഭര്‍ത്താവിന്റെ കമ്ബനിയായ സൃഷ്ടി എന്റര്‍ടെയ്‌ന്‍മെന്റിന്റെ പ്രൊമോട്ടറാണ്.

shortlink

Post Your Comments


Back to top button