BollywoodGeneralLatest News

ഡ്രസ്സുകള്‍ ശരിയായ രീതിയിലാണോ ശരീരം പുറത്തു കാണുന്ന വിധമാണോ എന്നിങ്ങനെയെല്ലാം ഭയം തോന്നിയിരുന്നു; ‘ചൂടന്‍ പെണ്‍കുട്ടി’ ഇമേജിനെക്കുറിച്ച് റിയസെന്‍

ഗ്‌ളാമറസാകണം എന്നാണ് എല്ലാവരും സാധാരണ ആഗ്രഹിക്കുക. എന്നാല്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ ഇത്തരം വേഷങ്ങളെല്ലാം ചെയ്തു.

മലയാളികള്‍ക്കും പരിചിതയായ ബോളിവുഡ് സുന്ദരിയാണ് റിയ സെന്‍. ബോളിവുഡില്‍ നിന്നും കിട്ടിയ ‘സെക്‌സി’ പരിവേഷം കൊണ്ടാണ് ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തേണ്ടി വന്നതെന്ന്താരം പറയുന്നു. കരിയറിന്റെ തുടക്കത്തില്‍ അനേകം ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞെങ്കിലും സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഹിന്ദി സിനിമാ വേദിയില്‍ നിന്നും കിട്ടിയ ‘ചൂടന്‍ പെണ്‍കുട്ടി’ ഇമേജ് തനിക്ക് ഭാരമായിരുന്നെന്നും ഒരു അഭിമുഖത്തില്‍ റിയ പങ്കുവച്ചു.

പതിനാറാം വയസ്സില്‍ അഭിനയ രംഗത്തേയ്ക്ക് എത്തിയ റിയ ബോള്‍ഡ് വേഷങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്‌… ”ചെയ്ത സിനിമകളില്‍ വന്‍ ഹിറ്റായെങ്കിലും ഒട്ടും സുഖകരമല്ലാത്ത വേഷമായതിനാല്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് പോലും തോന്നിച്ചു. സെക്‌സി ഇമേജിലുള്ള വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ മോശം നടിയായി പ്രേക്ഷകര്‍ വിലയിരുത്തി. ഒരുപാട് ബോളിവുഡ് സിനിമകളില്‍ വന്നെങ്കിലും അതെല്ലാം സെക്‌സിയായിട്ടായിരുന്നു. ധരിക്കുന്ന വസ്ത്രങ്ങള്‍, മേക്കപ്പ് എല്ലാം. എന്നാല്‍ സെക്‌സി, ബോള്‍ഡ് ഇമേജുകള്‍ പുറത്ത് ഭയാനകമായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്ബോഴാണ് സെക്‌സി ഇമേജ് വരുന്നത്. അത് അക്കാലത്ത് വലിയ മാനസീക സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയത്. ഇട്ടിരിക്കുന്ന ഡ്രസ്സുകള്‍ ശരിയായ രീതിയിലാണോ ശരീരം പുറത്തു കാണുന്ന വിധമാണോ എന്നിങ്ങനെയെല്ലാം എപ്പോഴും ഭയം തോന്നുമായിരുന്നു. പുറത്ത് പോകൂമ്ബോള്‍ ആള്‍ക്കാര്‍ ആ രീതിയിലാണ് കാണുന്നത്. സിനിമയിലെ പോലെയാണ് ജീവിതത്തിലും അവര്‍ വിചാരിച്ചു. ഇതോടെ ഹിന്ദി സിനിമയിലെ പതിവ് നായികാവേഷം ഭയപ്പെടുത്താന്‍ തുടങ്ങി.

അതുകൊണ്ടു തന്നെ 2005 നും 2010 നും ഇടയില്‍ ചെയ്ത അപ്നാ സപ്നാ മണിമണി, ശാദി നമ്ബര്‍ 1, ലവ് കിച്ചടി തുടങ്ങിയ സിനിമകളിലെ ഗ്‌ളാമറസായുള്ള വേഷം ചെയ്തത് ഏറെ പ്രയാസപ്പെട്ടായിരുന്നു. ഗ്‌ളാമറസാകണം എന്നാണ് എല്ലാവരും സാധാരണ ആഗ്രഹിക്കുക. എന്നാല്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ ഇത്തരം വേഷങ്ങളെല്ലാം ചെയ്തു. കുഞ്ഞുപാവാടയിട്ട് അവിടെയും ഇവിടെയും ഓടുകയും ചാടുകയുമെല്ലാം ചെയ്യുക. ഇപ്പോള്‍ ആ വേഷങ്ങള്‍ സ്‌ക്രീനില്‍ കാണുമ്ബോള്‍ ഈര്‍ഷ്യ തോന്നും. താന്‍ തന്നെയാണോ അത് ചെയ്തതെന്നും തോന്നും.” അത്തരം മനംമടുപ്പിക്കുന്ന രീതികളാണ് ഹിന്ദി സിനിമ വിടാന്‍ കാരണമെന്ന് താരം പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button