അടുത്തിടെ സംസ്ഥാനത്ത് ആദ്യമായി കൊവിഡ് സൂപ്പര്‍ സ്പ്രഡ് സംഭവിച്ചുവെന്ന് കണ്ടെത്തിയ തലസ്ഥാന ജില്ലയിലെ പൂന്തുറയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കമാന്‍ഡോകളടക്കമുള്ള പൊലീസ് വിഭാഗങ്ങളെ ഇതിന്റെ ഫലമായി ഈ മേഖലയില്‍ വിന്യസിച്ചിരുന്നു.
പക്ഷേ, ഇന്നു രാവിലെ ഇവിടെയുള്ള ജനങ്ങള്‍ പ്രതിഷേധവുമായി സംഘടിച്ചിരുന്നു. അപവാദ പ്രചരണങ്ങള്‍ തങ്ങള്‍ക്കു നേരെ നടത്തുന്നു എന്ന ആക്ഷേപമാണ് ജനക്കൂട്ടം ഉന്നയിച്ചത്.
എന്നാൽ ജനക്കൂട്ടത്തെ ഭരണകൂടത്തിനെതിരെ തിരിച്ച് ചിലര്‍ കലാപത്തിന് ശ്രമിക്കുന്നു എന്ന് സംവിധായകന് ആഷിഖ് അബു ആരോപിക്കുന്നു. ജനത്തെ അപകടത്തിലേക്ക് ഇളക്കിവിട്ട് നാട്ടില്‍ കലാപത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു
കുറിപ്പ് വായിക്കാം………
നിഷ്കളങ്കരായ നാട്ടുകാരെ തെറ്റിധരിപ്പിച്, അപകടത്തിലേക്ക് ഇളക്കിവിട്ട്, കലാപത്തിന് ശ്രമിക്കുന്നവരുടെ തലയിൽ ഇടിത്തീ വീഴട്ടെ !!!
https://www.facebook.com/AashiqAbuOnline/posts/1691586291010473
Post Your Comments