GeneralLatest NewsMollywood

അറബിയെ പറ്റിക്കലും,ബാര്‍ ഡാന്‍സും,അവിഹിതവും,അനാഥത്വവും, മുബൈ മുത്തശ്ശനും തുടങ്ങി ഇഷ്ടം പോലെ കൊലപാതകങ്ങളുണ്ട്; പിണറായിയുടെ 4 വര്‍ഷത്തെ ഭരണം സിനിമയാക്കാന്‍ ആഷിഖ് അബുവിനോട് യൂത്ത് കോണ്‍ഗ്രസ് നേതാവ്

യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പാട്ട കിലുക്കിയോ ബക്കറ്റ് പിരിവെടുത്തോ ആഷിഖിന് സിനിമ പിടിക്കാന്‍ 500 രൂപ ചാലഞ്ച് നടത്തിയോ ഞങ്ങള്‍ പണം കണ്ടെത്തി തരാം

കുടുംബ സ്നേഹം മുതല്‍ സ്വര്‍ണക്കടത്ത് വരെ ചേരുവകളാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നാലുവര്‍ഷത്തെ ഭരണം സിനിമയാക്കണമെന്ന പരിഹാസവുമായി യൂത്ത്കോണ്‍ഗ്രസ് നേതാവ്. സംവിധായകന്‍ ആഷിഖ് അബുവിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിയുടെ പോസ്റ്റ്‌. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ അനുകൂലിച്ചുകൊണ്ട് സംവിധായകന്‍ നിലപാടെടുത്തിരുന്നു. അതേ തുടര്‍ന്നാണ് റിയാസ് മറുപോസ്റ്റ് ഇട്ടിട്ടുള്ളത്. ഇനി പണമില്ലാത്തതോ, പ്രൊഡ്യൂസറെ കിട്ടാത്തതോ ആയ ബുദ്ധിമുട്ടെന്തെങ്കിലും ഉണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പാട്ട കിലുക്കിയോ ബക്കറ്റ് പിരിവെടുത്തോ ആഷിഖിന് സിനിമ പിടിക്കാന്‍ 500 രൂപ ചാലഞ്ച് നടത്തിയോ ഞങ്ങള്‍ പണം കണ്ടെത്തി തരാം എന്നും അദ്ദേഹം പരിഹസിക്കുന്നു.

റിയാസ് മുക്കോളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

പ്രിയ സുഹൃത്തുക്കളേ എനിക്ക് സഖാവ് (സംവിധായകന്‍) ആഷിഖ് അബുവിനെ നേരിട്ട് പരിചയമില്ല അതുകൊണ്ട് ഈ പോസ്റ്റ് അദ്ദേഹം കാണും വരെ ഷെയര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു….

പ്രിയപ്പെട്ട ആഷിഖ് അബൂ…
പിണറായി സഖാവിന്റെ 4 വര്‍ഷത്തെ ഭരണം
താങ്കളൊരു സിനിമയാക്കണം എന്നഭ്യര്‍ത്ഥിക്കുന്നു…

താങ്കളത് ചെയ്താല്‍ അതൊരു ഗംഭീര വിജയമായിരിക്കും എന്ന് തീര്‍ച്ച…
എല്ലാ ചേരുവകളുമുള്ള ഒരു ഒന്നാന്തരം ബ്രഹ്മാണ്ഡ ചിത്രം…

ആവശ്യത്തിലധികം കോമഡി യുണ്ട്…
(ചിറ്റപ്പന്‍ ജയരാജന്‍)

ഇഷ്ടം പോലെ കൊലപാതകങ്ങളുണ്ട് (ശുഹൈബ്,ശരത് ലാല്‍ കൃപേഷ്, etc….)

ദാനധര്‍മങ്ങളുണ്ട്
(അരമന്ത്രി കൊച്ചാപ്പാന്റെ മാര്‍ക്ക് ദാനം)

പാട്ടും കത്തിക്കുത്തുമുണ്ട്
(ശിവരഞ്ജിത്ത്, നസീം From യൂണിവേഴ്സിറ്റി കോളേജ്)

ബെല്ലി ഡാന്‍സുണ്ട്
(മണി ഉദ്ഘാടനം ചെയ്ത ക്വാറി )

പ്രളയമുണ്ട് പ്രളയ ഫണ്ട് തട്ടിപ്പുമുണ്ട്…

കിന്നാരമുണ്ട്
(പൂച്ചക്കുട്ടി ശശീന്ദ്രന്‍)…

അറബിയെ പറ്റിക്കലും,ബാര്‍ ഡാന്‍സും,അവിഹിതവും,അനാഥത്വവും,
മുബൈ മുത്തശ്ശനും തുടങ്ങി
DNA test വരെ ഉണ്ട്….
(B കോടിയേരീസ് )…

കുടുംബ സ്നേഹമുണ്ട് (ചിറ്റപ്പന്‍്റ, കടകംപള്ളിയുടെ, ജലീലിന്റെ,ഷംസീറിന്റെ, റഹീമിന്റെയൊക്കെ ബന്ധ ക്കാരുടെ നിയമനങ്ങള്‍ )

തെങ്ങുംമൂട് രാജപ്പനെ സരോജ് കുമാറാക്കിയPRഉം അവാര്‍ഡുമുണ്ട്…
(കോട്ടിട്ട് പിഞ്ഞാണം വാങ്ങല്‍)

കാണാതാകലുണ്ട്…
(ഉത്തരപേപ്പര്‍ )

സാമ്രാജ്യം, ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകന്‍, അതിരാത്രം എന്നീ സിനിമകളെയൊക്കെ നാണിപ്പിക്കും വിധമുള്ള
#സ്വര്‍ണ്ണക്കളക്കടത്തുമുണ്ട്

പിന്നെ…
മണ്ണ്,പെണ്ണ്,മണല്‍,ഡാറ്റ, ഹെലികോപടര്‍,അബ്കാരി,
etc…etc…etc….
അങ്ങനെ
മാഫിയയുടെ പല രൂപങ്ങളുണ്ട്….

ഏറ്റവും അവസാനം കണ്ണീരും, പട്ടിണിയും പരിവെട്ടവുമുണ്ട്
(പ്രളയബാധിതരുടെ,PSC ഉദ്യോഗാര്‍ത്ഥികളുടെ, രോഗികളുടെ, മത്സ്യതൊഴിലാളികളുടെ….
അങ്ങനെ അനേകായിരങ്ങളുടെ )

ഇത് ഗൗരവം ചോരാതെ ചെയ്യാന്‍ കഴിയുന്ന ഒരാളേ ഇന്ന് മലയാളത്തിലൊള്ളു അത് താങ്കളാണ്….
താങ്കള്‍ ചെയ്താലേ ഒരു പഞ്ച് കിട്ടൊള്ളു…

ഇനി പണംമില്ലാത്തതോ, പ്രൊഡ്യൂസറെ കിട്ടാത്തതോ ആയ വല്ല പ്രശ്നവുമുണ്ടെങ്കില്‍ അതിന് പരിഹാരം ഞങ്ങളുണ്ടാക്കും….

യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പാട്ട കിലുക്കിയോ….
ബക്കറ്റ് പിരിവെടുത്തോ…

#ആഷിഖിന്സിനിമപിടിക്കാന്‍
#500രൂപ ചലഞ്ച്
നടത്തിയോ ഞങ്ങള്‍ പണം കണ്ടെത്തി തരാം….

താങ്കള്‍ ഇതിനു തയ്യാറാവുമെന്ന പ്രതീക്ഷയോടെ…

റിയാസ് മുക്കോളി,
വൈസ് പ്രസിഡന്റ്
യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി….

shortlink

Related Articles

Post Your Comments


Back to top button