സിനിമസീരിയല്‍ രംഗത്ത് സജീവമായ താരമാണ് സോന നായര്‍. നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ കാപാലിക എന്ന നാടകത്തിനെ അടിസ്ഥാനമാക്കി അനാവൃതയായ കാപാലിക എന്ന പേരില്‍ പ്രീതി പണിക്കര്‍ ഒരു ഹ്രസ്വ ചിത്രം ഒരുക്കിയിരുന്നു. ഇതില്‍ ഒരു വേശ്യയുടെ കഥാപാത്രമായിരുന്നു സോന നായര്‍ ചെയ്തിരുന്നത്. ഈ ചിത്രവുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കപ്പെട്ട പോസ്റ്ററിനു പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുകയാണ് സോന നായര്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോന നായര്‍ ആ ചിത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞു.
” എന്നെ അല്ലാതെ വേറെ ആരെയും ഈ കഥാപാത്രത്തിന് പറ്റില്ല എന്ന് പ്രീതി പറഞ്ഞിരുന്നു. നോര്‍മലി ഒരു പ്രോസ്റ്റിറ്റിയൂട്ട് ചെയ്യുന്ന രീതിയിലുള്ള ഒരു കാരക്ടര്‍ അല്ല. വളരെ സഭ്യതയുള്ള കാരക്ടറാണ്. അങ്ങനെയാണ് അതില്‍ ജോയിന്‍ ചെയ്യുന്നത്. അതിനകത്ത് ഒരു ഫോട്ടോഷൂട്ടിന് വേണ്ടി ഞാന്‍ ബാക്ക് പോസ് ചെയ്ത ഒരു ചിത്രം ഉണ്ടായിരുന്നു.
പക്ഷെ അത് ചിത്രത്തില്‍ ഇല്ല. ഫ്‌ലക്‌സ് വയ്ക്കാന്‍ വേണ്ടി മാത്രമായിരുന്നു. ബാക്ക് തിരിഞ്ഞ് മാത്രമുള്ള ഫോട്ടോ ആണത്. ഒരു മാഗസിനിന്റെ മുഖചിത്രമായി ഫോട്ടോ വന്നു. ഇങ്ങനെയൊക്കെ സോന പോസ് ചെയ്യുമോ എന്ന് ആളുകള്‍ വിചാരിച്ചു. ഇനി സിനിമയ്ക്കകത്ത് എന്തായിരിക്കും എന്നവര്‍ ചിന്തിച്ചു. ആ പോസ്റ്റര്‍ കാണിച്ച് എല്ലാവരെയും പറ്റിച്ചു.” സോന നായര്‍ പറയുന്നു.
Post Your Comments