കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യര്‍ ചെയ്ത ജോലിയ്ക്കുള്ള പ്രതിഫലം നല്‍കിയില്ലെന്ന് സംവിധായിക ഗീതു മോഹന്‍ദാസിനെതിരെ ആരോപണം ഉന്നയിച്ചത് വലിയ വിവാദമായിരുന്നു. ഇപ്പോള്‍ ഡബ്ല്യുസിസിയിലെ വിവാദങ്ങളോട് പ്രതികരിച്ച് നിര്‍മ്മാതാവ് ഷിബു ജി. സുശീലന്‍. സ്‌റ്റെഫി സേവ്യറിന്റെ അസിസ്റ്ററ്റിന്റെ കൈയില്‍ പ്രതിഫലം നല്‍കിയിരുന്നു എന്ന വാക്കുകളോട് വിശ്വാസമില്ല. പ്രതിഫലം നല്‍കിയിട്ടുണ്ടെങ്കില്‍ ചെക്ക് കൈമാറിയതിന്റെയോ, ബാങ്ക് രേഖകളോ ഗീതു മോഹന്‍ദാസ് കാണിക്കണമെന്ന് നിര്‍മ്മാതാവ് ഒരു മാധ്യമത്തോട് പ്രതികരിച്ചു.
”പ്രതിഫലം നല്‍കിയെന്ന് പറഞ്ഞ് ഒരു കുറിപ്പ് ഇട്ടാല്‍ ആരാണ് വിശ്വസിക്കുക? പണം കൊടുത്തിട്ടുണ്ടെങ്കില്‍ തെളിവുകള്‍ വ്യക്തമാക്കണം. ഷൂട്ടിംഗ് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കുമ്ബോഴാണ് കോസ്റ്റ്യൂം എടുത്തുകൊണ്ട് പോയതെന്നും അസിസ്റ്ററ്റിന്റെ പക്കല്‍ പ്രതിഫലം നല്‍കിയതെന്നും പറയുന്നുണ്ടല്ലോ, ദിവസവേനക്കാരായ അസിസ്റ്ററ്റിന്റെ കൈയില്‍ എങ്ങനെയാണ് പ്രതിഫലം കൊടുത്തയക്കുക? ഒരിക്കലും അങ്ങനെ ചെയ്യാനാവില്ല. അതാരും വിശ്വസിക്കുകയുമില്ല. മിനി സ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമയാണ് മൂത്തോന്‍. സിനിമയില്‍ പ്രവര്‍ത്തിച്ചതിന് പ്രതിഫലം ലഭിച്ചിട്ടില്ലെന്ന ആരോപണം വന്നാല്‍ അതില്‍ വ്യക്തത വരുത്തേണ്ടത് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ കൂടിയാണ്. പ്രതിഫലം നല്‍കിയതിന്റെ തെളിവ് കൂടി വ്യക്തമാക്കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ സംവിധായികയുടെ ഭാഗം ശരിയാണെന്ന് കൃത്യമാവുകയുള്ളു” ഷിബു ജി. സുശീലന്‍ സൗത്ത് ലൈവിനോടു പറഞ്ഞു.
Post Your Comments