പ്രമുഖ തെന്നിന്ത്യന്‍ നടി സമീക്ഷ വീണ്ടും വിവാഹിതയായി. ഗായകനും ബിസിനസ്സുകാരനുമായ ഷയേൽ ഒസ്വാൾ ആണ് വരൻ. ജൂലൈ മൂന്നിന് സിംഗപ്പൂരിൽ വച്ചാണ് 42 കാരനായ ഷയേലും 34 കാരിയായ സമീക്ഷയും വിവാഹിതരായത്. കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹിതയായതോടെ ഇനി സിനിമയിലേയ്ക്കില്ലെന്നാണ് നടിയുടെ തീരുമാനം.
ഇരുവരുടെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ സമീക്ഷയ്ക്ക് പത്തു വയസ്സുള്ള മകനുണ്ട്. ഷയേലിനു മുന്‍ ബന്ധത്തില്‍ പതിനേഴുകാരിയായ മകളും പതിനാറുകാരനായ മകനും.
അറിന്തും അറിയാമലും എന്ന തമിഴ് ചിത്രത്തിലൂടെയാണ് സമീക്ഷ ശ്രദ്ധ നേടിയത്. ഷയേലുമായുളള പുതിയ ആൽബത്തിന്റെ ചിത്രീകരണത്തിനായി സിംഗപ്പൂരിൽ എത്തിയ ലോക്ഡൗൺ ആയതോടെ ഷയേലിനൊപ്പമായിരുന്നു താമസം.
Post Your Comments